എടത്തനാട്ടുകര: കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം മദ്റസ സര്‍ഗമേളയില്‍ 495 പോയിന്റോടെ കാപ്പുപറമ്പ് നൂറുല്‍ ഹുദാ മദ്റസ തുടര്‍ച്ചയായി മൂന്നാം തവണയും ചാംപ്യന്മാ രായി.449 പോയിന്റുമായി ഉപ്പുകുളം നൂറുല്‍ ഹിദായ മദ്റസ രണ്ടാം സ്ഥാനവും, 367 പോയിന്റോ ടെ മുണ്ടക്കുന്ന് നൂറുല്‍ ഹുദാ മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉപ്പുകുളം ഹിദായ മദ്റസയില്‍ നടന്ന മേളയില്‍ ആറ് വിഭാഗങ്ങളിലായി 23 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 12 മദ്റസകളില്‍ നിന്നായി 427 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. കിഡ്സ് വിഭാഗത്തില്‍ ടി.അയാന് (അല്‍മദ്റസത്തു സലഫിയ കെളയപ്പാടം), ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ മുഹമ്മദ് ഷഹാന് (ദാറുല്‍ ഉലൂം അണയംകോട്), സബ്ജൂനിയര് വിഭാഗത്തില്‍ എം.ഹനിയ (ദാറുല്‍ ഉലൂം അണയംകോട്), ജൂനിയര്‍ വിഭാഗത്തില്‍ ടി.ജന്ന (നൂറുല്‍ ഹിദായ ഉപ്പുകുളം), സീനിയര്‍ ബോയ്സി ല്‍ ടി.മുഹമ്മദ് ഫാദില്‍ (നൂറുല്‍ ഹുദാ കാപ്പുപറമ്പ്), സീനിയര്‍ ഗേള്‍സില്‍ ഖദീജ സന്‍ഹ (നൂറുല്‍ ഇസ്ലാം പാറക്കുളം) എന്നിവര്‍ വ്യക്തിഗത ചാംപ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
സര്‍ഗമേളയുടെ ഉദ്ഘാടനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുല്ല അന്‍സാരി നിര്‍വഹിച്ചു. ഓവറോള്‍ ട്രോഫി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടിലും വ്യക്തിഗത ചാംപ്യന്മാര്ക്കുള്ള സമ്മാനങ്ങള്‍ കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്ററും വിതരണം ചെയ്തു. കെ.എന്‍.എം. വിദ്യാ ഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കേരള മുസ്ലിം നവോത്ഥാന ചരിത്രം രണ്ടാം വാല്യം ചരിത്രവും ദര്‍ശനവും മഹല്ല് തല പ്രകാശനം ശാഖാ സെക്രട്ടറി അലി പോത്തുകാടന് നല്കി മഹല്ല് രക്ഷധി കാരി എം അഹമ്മദ്കുട്ടി ഹാജിനിര്വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി സൈനബ, ജില്ലാ മദ്റസ മുഫത്തിഷ് ഉസ്മാന് മിശ്ക്കാത്തി, അഹമ്മദ് കുട്ടി ഹാജി, ഹംസ ഹാജി, വി.ടി മുഹമ്മദ്, ബാപ്പു തൂവ്വശ്ശീരി, സിദ്ദീഖ് പാലത്തിങ്ങള്‍, നസീം, ഫജാസ് സ്വലാഹി, അമീര്‍ സ്വലാഹി, ഉനൈസ് ഫാറൂഖി, വി.സി ഷൗക്ക ത്തലി, അക്ബര്‍ സ്വലാഹി, അബ്ദു റഊഫ് സ്വലാഹി, മുനീര്‍ സ്വലാഹി തുടങ്ങിയവര്‍ പങ്കെടു ത്തു.
