മണ്ണാര്‍ക്കാട്: ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വയംതൊഴില്‍ സാധ്യതയും ഒരുക്കുംവിധ ത്തില്‍ സംരംഭങ്ങള്‍ക്ക് വായ്പനല്‍കുന്ന പാലക്കാട് ജില്ലാ സ്വയംതൊഴില്ദായക സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫിസ് മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിന് മുന്‍വശത്തെ എം. സി.എം.എസ്. കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫിസിന്റെയും ‘കാന്‍കെയര്‍’ പദ്ധതി യുടെയും ഉദ്ഘാടനവും നിക്ഷേപ സ്വീകരണവും എം.വി.ആര്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ മാന്‍ സി.എന്‍ വിജയകൃഷ്ണന് നിര്‍വഹിച്ചു.
എം.വി.ആര്. കാന്‍സര്‍ സെന്റര്‍ കെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കാന്‍സര്‍ ചികിത്സാ പദ്ധതിയാണ് സംഘത്തിന്റെ പ്രധാന ആകര്‍ഷണം. സംഘത്തില്‍ 15,000 രൂപ നിക്ഷേ പിക്കുന്നവര്‍ക്ക് ആ നിക്ഷേപം നിലനില്‍ക്കുന്നിടത്തോളം എം.വി.ആര്. കാന്‍സര്‍ സെന്ററില്‍ നിന്ന് 5 ലക്ഷം രൂപ വരെയുള്ള ചികിത്സ തികച്ചും സൗജന്യമായി ലഭ്യമാകുമെന്ന് ഭരണസമിതി അറിയിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സജ്ന അധ്യക്ഷയായി. ലോക്കറും സ്വര്‍ണ പ്പണയ വായ്പയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം. പുരുഷോത്തമന് നിര്‍വഹിച്ചു. ലോഗോ പ്രകാശനവും എസ്.എം.എസ് സേവനവും മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു.
സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയോടൊപ്പം കേരള സര്‍ക്കാര്‍ നിക്ഷേപ ഗ്യാരണ്ടി ബോര് ഡിന്റെ പരിരക്ഷയും സംഘം ഉറപ്പുനല്‍കുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പകള്‍, വ്യാപാരമിത്ര വായ്പകള്‍, റെക്കറിങ് നിക്ഷേപങ്ങള്‍, എം.എസ്.എസ്. സ്കീമുകള്‍, എന്‍.എ.എ. എസ്.ടി/എന്‍.എ.എം.ടി പദ്ധതികള്‍ എന്നിവയും സംഘത്തില്‍ ലഭ്യമാണെന്ന് ഭരണ സമിതി അറി യിച്ചു.സംഘം പ്രസിഡന്റ് വി. അജിത് കുമാര്‍, സെക്രട്ടറി പി. ശ്രീരാജ്, വൈസ് പ്ര സിഡന്റ് കെ. കൃഷ്ണകുമാര്‍, പൊതുപ്രവര്‍ത്തകരായ റഷീദ് ആലായന്‍, അസീസ് ഭീമനാട്, ബിജു നെല്ലമ്പാനി, ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
