കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്തുതല കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊമ്പം റിക്രിയേഷന്‍ ക്ലബ് ജേതാക്കളായി. കോട്ടോപ്പാടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്തു. ഫൈന ലില്‍ കൊടക്കാട് ലിയോ സ്പോര്‍ട്ടിങ്ങിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊമ്പം റിക്രിയേഷന്‍ ക്ലബ് ചാംപ്യന്മാരായത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി.ടി സുമയ്യ, പഞ്ചായത്ത് അംഗങ്ങളായ കെ.സി മുഹമ്മദ് ബഷീര്‍, കെ.ആസിഫ് അലി, കെ. മുഹമ്മദ് സാലിം, ഫാത്തിമ സുഹ്റ, ആമിനക്കുട്ടി, ഹുസ്ന ബഷീര്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ കെ.സുജിത്ത് എന്നിവര്‍ സംസാരിച്ചു.
