കാഞ്ഞിരപ്പുഴ: വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴതുടരുന്നതിനിടെ കാഞ്ഞിരപ്പുഴ അണ ക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഉയര്‍ന്നതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നേരത്തെ അഞ്ച് സെന്റീമീറ്ററായിരുന്ന ഷട്ടറുകള്‍ 20 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തിയത്.
പരമാവധി 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 97.21 മീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികജലം പുറത്തേക്ക് ഒഴുക്കിവിടാ നാണ് ഈ നടപടി. ഇക്കഴിഞ്ഞ 16-ന് ജലനിരപ്പ് 96.95 മീറ്ററിലെത്തിയപ്പോള്‍ ഷട്ടറുകള്‍ അഞ്ച് സെ ന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു.മഴ തുടരുകയാണെങ്കില്‍ ആവശ്യാനുസരണം ഷട്ടറുകള്‍ ഉയര്‍ത്തേ ണ്ടി വരുമെന്ന് കെ.പി.ഐ.പി. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
അണക്കെട്ടിന്റെ താഴ് ഭാഗത്തുള്ള പ്രദേശങ്ങളിലുള്ളവരും പുഴയുടെ ഇരുകരകളില്‍ താമസി ക്കുന്നവരും ജാഗ്രതപാലിക്കണം. പുഴയില്‍ ഇറങ്ങുന്നതും മീന്‍പിടിക്കുന്നതും ഒഴുക്കുള്ള ഭാഗ ങ്ങളിലേക്ക് പോകുന്നതും കര്‍ശനമായി ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
