മലപ്പുറം: തൃക്കരിപ്പൂര്‍ എം.എല്‍.എ. സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ ടയര്‍പൊട്ടി അപകടത്തില്‍ പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എം.എല്‍.എയും മറ്റുയാത്രികരും പരിക്കുകളില്ലാതെ അത്ഭു തകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചന യില്‍ വെച്ചായിരുന്നു അപകടം. മണ്ഡലമായ തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരി ലേക്ക് മടങ്ങവേയാണ് എം.എല്‍.എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുക യായിരുന്നു. എം.എല്‍.എയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ, തൊട്ടുപിറകില്‍ വരി കയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബ ങ്ങളും യാതൊരുപരിക്കുകളില്ലാതെ രക്ഷപ്പെട്ടു.അപകടവിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലിസ് സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു.
content courtesy malayala manorama
