അഗളി: അട്ടപ്പാടിയിലെ അങ്കണവാടികളിലും സ്കൂളുകളിലും പോഷകാഹാര വിതരണം ചെയ്യുന്നതിലെ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്. സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ ജിനു സക്കറിയ ഉമ്മന്‍, കമ്മീഷന് അംഗം മുരുകേഷ് ചെറു നാലി എന്നിവരുടെ നേതൃത്വത്തില്‍ ദോണിഗുണ്ട്, വടകോട്ടത്തറ, വെച്ചപ്പതി ഊരികളിലെ അങ്കണവാടികളും മട്ടത്തുക്കാട് ട്രൈബല്‍ ഹൈ സ്കൂളിലും നടത്തിയ സന്ദര്‍ശനത്തിലാണ് നിര്‍ദേശം.
അങ്കണവാടികളിലെ പയറ്, കടല, തുടങ്ങിയവയവയില് കാലാവധി രേഖപെടുത്താത്ത പാക്കറ്റുകള്‍ കണ്ടെത്തിയതില്‍ കമ്മീഷന് വിശദീകരണം തേടി. എഫ് എ ക്യു നിലവാരമുള്ള ഗോതമ്പ് ലഭ്യമാകാത്തതിനാല്‍ അങ്കണവാടികളില്‍ പോഷകാഹാര വിതരണത്തിനായുള്ള ഗോതമ്പിന്റെ ലഭ്യതയില്‍ കുറവുണ്ടെന്ന് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര വിതരണം കൃത്യമായി നടക്കുന്നതായി കമ്മീഷന് ബോധ്യ പ്പെട്ടു. കുട്ടികള്‍ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് കൃത്യമായി പോഷകാഹാരം ലഭ്യമാക്കിയിരു ന്നതായും മനസ്സിലാക്കി.ജനനി ജന്മ രക്ഷ പദ്ധതി കൃത്യമായി നടപ്പിലാക്കു ന്നതായും കമ്മീഷന് വിലയിരുത്തി. സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കൃത്യമായി നടപ്പിലാക്കുന്നതായും പരിശോധി ച്ചു.
ജില്ലാ സപ്ലൈ ഓഫിസര്‍ എ എസ് ബീന, താലൂക് സപ്ലൈ ഓഫിസര്‍ വി മനോജ്, മണ്ണാര്‍ക്കാട് താലൂക് സപ്ലൈ ഓഫിസര്‍ എം.കെ അനീസ്, അസി താലുക്ക് സപ്ലൈ ഓഫിസര്‍ രഞ്ജിനി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.വി മിനി മോള്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ശ്രീലത മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
