ഷൊര്‍ണൂര്‍: ഗണേശ്ഗിരി മുത്തപ്പന്മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരിവെള്ളാട്ട് മഹോ ത്സവവും ദേവീതിരുമുടിയും ശനിയാഴ്ച വിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങുകളുടെ ഭാഗമായി പുലര്‍ച്ചെ നാലിന് നട തുറന്ന ശേഷം അഭിഷേകങ്ങളും തുടര്‍ന്ന് ഗണ പതിഹോമവും നടക്കും. രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ക്ഷേത്രത്തില്‍ എത്തു ന്ന ഭക്തര്‍ക്കായി അന്നദാനം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12-ന് മുത്തപ്പനെ മലയിറക്കിയുള്ള പൂജാദി കര്‍മ്മങ്ങള്‍ നടക്കും. വൈകിട്ട് നാല് മുതല്‍ രാത്രി എട്ടു വരെ മുത്തപ്പന് പുത്തരി വെള്ളാട്ട്, ദേവി തിരുമുടി എന്നിവയുണ്ടാകും.
വൈകിട്ട് ആറിന് കണ്ണൂര്‍ ഹരിപണിക്കരുടെ നേതൃത്വത്തില്‍ ഗുളികന് പൂജ നടക്കും. ഈ വിശേ ഷാല്‍ പൂജ നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ 9207324365 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യ ണം. 2000 രൂപ നിരക്ക് വരുന്ന ഗുളികന് പൂജയ്ക്കായി ഭക്തര്‍ നാടന്‍കോഴിയെ കൊണ്ടുവരേണ്ടതാ ണെന്നും ഭാരവാഹികള്‍ അറിയിച്ചു.
