മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്സ് മീറ്റ് കൊടികുത്തിമല വൈറ്റ് ഫ്ലവര്‍ മൗണ്ടൈന്‍ റിസോര്‍ട്ടില്‍ നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നും കഴിഞ്ഞ പത്ത് വര്‍ഷം ഇടതുസര്‍ക്കാര്‍ നടത്തിയ ധൂര്‍ത്ത് അന്വേഷിക്കണ മെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. അഡ്വ.പി.വി മനാഫ് അരീക്കോട് സംഘടനാ ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ കെ.കെ.എ അസീസ്, പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, ടി.എ സലാം മാസ്റ്റര്‍, പെരിന്തല്‍മണ്ണ നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ നാസര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, നൗഷാദ് വെള്ളപ്പാടം, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, സെക്രട്ടറി റഷീദ് മുത്തനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായ പി.മുഹമ്മദാലി അന്‍സാരി, കെ.ടി ഹംസപ്പ, ഒ.ചേക്കു മാസ്റ്റര്‍, തച്ചമ്പറ്റ ഹംസ, ഹുസൈന് കളത്തില്‍, കെ.ടി അബ്ദുല്ല, മജീദ് തെങ്കര എന്നിവര്‍ പ്രസീഡി യം നിയന്ത്രിച്ചു. പോഷക സംഘടനാ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
