ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര് പൂരംനടത്തിയാലും സഹകരിക്കും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തനിക്കെ തിരെ ഉയര്‍ന്ന ആരോപണങ്ങളിലും മറുപടിയുമായി പ്രമുഖ യുവസംരംഭകന് അജിത്ത് പാലാട്ട് രംഗത്ത്. സ്ഥാനമാനങ്ങള്ക്കുപിറകെ താനും സഹോദരനും പോകാറില്ലെന്നും, ഇതിന്റെപേരില്‍ പൂരാഘോഷ കമ്മിറ്റിക്കോ മറ്റോ താന്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം നെല്ലിപ്പുഴ പാലാട്ട് റെസിഡന്‍സിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ദീര്‍ഘകാലം ഭാരവാഹികളായിരുന്ന ചിലര്‍ തന്നെ സമീപിക്കുകയും നേതൃനിരയിലേക്ക് വരണ മെന്ന് ആവശ്യപ്പെടുകയുമാണുണ്ടായത്.ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കഴിഞ്ഞ ഏഴാം തീയതി ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പാനലില്‍ തന്റെ പേര് ഉള്‍പ്പെട്ടിരുന്നുവെങ്കിലും, ചിലരുടെ ഇടപെടലുകളെ തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരി യുകയായിരുന്നു. ഈ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ മൂപ്പില്‍ നായരെയും പൂരാഘോഷ കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റിനെയും മറ്റ് പ്രമുഖരെയും നേരില്‍ കണ്ടു സംസാരിച്ചിരുന്നു. അരകുറുശിയിലെ ഗണേശോത്സവവുമായി ബന്ധപ്പെട്ട് താന്‍ ഒന്നര ലക്ഷം രൂപ നല്‍കിയെന്ന തരത്തില്‍ പ്രചരി ക്കുന്ന രസീതുകള്‍ വ്യാജമാണ്. ബാങ്ക് വഴി ഔദ്യോഗികമായി 25,000 രൂപ മാത്രമാണ് സമിതിക്ക് നല്‍കിയിട്ടുള്ളത്.
മണ്ണാര്‍ക്കാട്ടില്‍ സ്ഥിരതാമസമാക്കിയ തന്നെ അരകുറുശ്ശിയില് കാലുകുത്തിക്കില്ല എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ അന്ന് തന്നെ പൊലിസി ല്‍ പരാതി നല്‍കുകയും പൊലിസ് ഇടപെട്ട് അവ നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു. നിലവി ലെ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റിനെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന വാദം കെട്ടിച്ചമച്ചതാ ണ്. അജിത്തിന്റെ പേര് പൂരം വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെടുന്നതായി അറിയിച്ച് അഭിലാ ഷ് പാലാട്ട് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, പ്രസിഡന്റിനെ തിരിച്ചറിയാന്‍ വേണ്ടി തനിക്കും ബി. ജെ.പിയിലെ ചില നേതാക്കള്‍ക്കും ഫോട്ടോ അയച്ചുനല്കിയതിനെയാണ് ക്വട്ടേഷന്‍ എന്ന നില യില്‍ ചിത്രീകരിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ ആര്.എസ്.എസ്. നേതാ വുകൂടിയായ തൃത്താല സ്വദേശി രാമനുണ്ണി വ്യക്തമാക്കി. നിലവിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് അഭിലാഷ് തന്നെ സമീപിച്ചത്.തുടര്‍ന്ന് നെല്ലിപ്പുഴയിലെ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഒന്നര ലക്ഷം രൂപ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റിന് നല്‍കിയത് അജിത്ത് പാലാട്ടിന് അറിയില്ലെന്നും സഹോദരന് മാത്രമേ അറിയൂവെന്നും രാമനുണ്ണി പറഞ്ഞു.
ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര് പൂരം നടത്തിയാലും തങ്ങള്‍ പൂര്‍ണ്ണമായി സഹകരി ക്കുമെന്ന് അജിത്ത് പാലാട്ട് പറഞ്ഞു.എന്നാല്‍ വ്യാജ പ്രചാരണങ്ങളെയും ഭീഷണികളെയും നിയ മപരമായി നേരിടം വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ ഇതിനോടകം നിയമനടപടികള്‍ സ്വീ കരിച്ചിട്ടുണ്ട്. അടുത്ത ദിവസം മാനനഷ്ടത്തിന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അജിത്ത് പാലാട്ട് പറഞ്ഞു.
