പാലക്കാട്:ലഹരിക്കെതിരെ പൊതുസമൂഹത്തെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘മയ ങ്ങില്ല കേരളം’ ജനകീയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവമാണ്. സ്കൂ ളുകളിലും കോളജുകളിലും രൂപീകരിച്ച ‘തണ്ടര്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബുകള്‍’ കേന്ദ്രീകരിച്ചാണ് പ്രവര് ത്തനങ്ങള് ഏകോപിപ്പിക്കുന്നത്. ജില്ലയിലെ 86 കോളജുകള്‍, 47 ഹോസ്റ്റലുകള്‍, 396 ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ക്ലബുകള്‍ സജീവമാണ്. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഓരോ ക്ലബും ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല യില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് കോളജുകളില്‍ ഗവ. വിക്ടോറിയ കോളജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്നിവയെ ഇതിനകം സമ്പൂര്‍ണ ലഹരിമുക്ത (ഡ്രഗ് ഫ്രീ) ക്യാമ്പസുകളായി പ്രഖ്യാപിച്ചു. തദ്ദേശതലത്തിലും പ്രതിരോധം ഉറപ്പാക്കാന്‍ ജില്ലയിലെ 1,878 വാര്‍ഡുകളിലും ജനജാഗ്രത സമിതികള്‍ രൂപീകരിച്ചു. ലഹരിയിലേക്ക് തിരിയാന്‍ സാധ്യതയുള്ള കുട്ടികളെ കണ്ടെത്താനും ബോധവല്‍ക്കരണം നല്‍കാനും ഓരോ വാര്‍ഡിലും രണ്ട് വൊളന്റിയര്‍മാര്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്.
ചികിത്സയും പുനരധിവാസവും
ലഹരി ഉപയോഗത്തില്‍ അകപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൗണ്‍സിലിംഗ്, മെഡിക്കല്‍ ചികിത്സ, ഡി-അഡിക്ഷന് പരിചരണം എന്നിവയും ഒരുക്കുന്നു. ലഹരിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനും വിവിധ സേവനങ്ങള്‍ക്കുമായി ‘മയങ്ങില്ല കേരളം’ ഔദ്യോഗിക വെബ്സൈറ്റ് പോര്‍ട്ടലും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ലഹരി മുഖേനയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് ഇന്റലിജന്‍സ് സേനയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീര്‍ അറിയിച്ചു.
