പാലക്കാട്:ലഹരിക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിരോധ- എന്‍ഫോഴ്സ്മെന്റ് പ്രവര്ത്ത നങ്ങളുമായി എക്സൈസ് വകുപ്പ്.കഴിഞ്ഞ നാലര മാസത്തിനിടെ എക്സൈസ് എന്ഫോഴ്സ്മെ ന്റ് വിഭാഗം നടത്തിയ പരിശോധനകളില്‍ ലഹരിശേഖരവും ചെക്പോസ്റ്റുകളിലെ വാഹനപരി ശോധനകളില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2,63,53,000 രൂപയും പിടിച്ചെടുത്തു.
അബ്കാരി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 798 കേസുകളിലായി 698 പേരെയും, നിരോധിത ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് എന്‍.ഡി.പി.എസ് നിയമപ്രകാരം എടുത്ത 337 കേസുകളില്‍ നിന്നായി 286 പേരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സിഗരറ്റ് ആന്‍ഡ് അദര്‍ ടൊബാക്കോ (കോട്പ) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത 5,493 കേസുകളില്‍ നിന്നായി 10,97,600 രൂപ പിഴ ഈടാക്കി.
580 കിലോഗ്രാമിലധികം പുകയില ഉത്പന്നങ്ങള്‍, 24188 ലിറ്റര്‍ വാഷ്, 736 ലിറ്റര്‍ സ്പിരിറ്റ്, 240.100 ലിറ്റര്‍ ചാരായം, 2950 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 17.550 ലിറ്റര്‍ ബിയര്‍, 1890.500 ലിറ്റര്‍ കള്ള്, 11.400 ലിറ്റര്‍ അരിഷ്ടം, 8.080 ലിറ്റര്‍ വ്യാജമദ്യം, 237.843 കിലോഗ്രാം കഞ്ചാവ്, 4,144 കഞ്ചാവ് ചെടികള്‍, 0.780 ഗ്രാം ഹെറോയിന്‍, 7.865 ഗ്രാം ഹാഷിഷ് ഓയില്‍, 10.19 ഗ്രാം എം.ഡി.എം.എ, 748.498 ഗ്രാം മെത്താംഫെറ്റമിന്‍, 0.039 ഗ്രാം എല്‍.എസ്.ഡി, 20.740 ഗ്രാം നൈട്രോസെപാം ഗുളികകള്‍, 63.607 ഗ്രാം ട്രാമഡോള്‍, 3.2 കിലോഗ്രാം ചന്ദനം തുടങ്ങിയവയാണ് പരിശോധനകളില്‍ പിടിച്ചെടുത്തത്.
