രോഗവ്യാപന സാധ്യത വിലയിരുത്താം; പ്രതിരോധ പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാം
മണ്ണാര്ക്കാട്: ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നതിനു മുമ്പുതന്നെ ജില്ലാ അടിസ്ഥാനത്തില് ഡെങ്കിപ്പനി വ്യാപന സാധ്യത മുന്കൂട്ടി പ്രവചിക്കാന് സഹായിക്കുന്ന മെഷീന് ലേണിങ് അധി ഷ്ഠിത മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരത്തെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാ ന്സ്ഡ് വൈറോളജി (ഐഎവി).ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിവരങ്ങളും കാലാവ സ്ഥാ വിവരങ്ങളും വിശകലനം ചെയ്ത് ഡെങ്കിപ്പനി വ്യാപനസാധ്യത മുന്കൂട്ടി പ്രവചിക്കുകയാണ് ഡെങ്കി ഏര്ലി വാണിങ് സിസ്റ്റത്തിന്റെ ലക്ഷ്യം.ഐഎവിയിലെ വൈറസ് ജീനോമിക്സ്, ബയോ ഇന്ഫര്മാറ്റിക്സ് ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ശാസ്ത്രജ്ഞന് ഡോ. അഭിനന്ദ് സി. എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡെങ്കി ഏര്ലി വാണിങ് സിസ്റ്റം വികസിപ്പിച്ചത്.
മഴയുടെ അളവ്, താപനില, അന്തരീക്ഷ ആര്ദ്രത, റിപ്പോര്ട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനി കേസുക ളുടെ എണ്ണം തുടങ്ങിയ വിവരങ്ങള് സംയോജിപ്പിച്ചാണ് ഇത് പ്രവര്ത്തിക്കുന്നത്. ഓരോ ആഴ്ചയി ലെയും രോഗവ്യാപന പ്രവണതകള് വിശകലനം ചെയ്ത് ജില്ലാടിസ്ഥാനത്തില് മുന്നറിയിപ്പുകള് നല്കാന് സംവിധാനത്തിലൂടെ സാധിക്കും.2020 മാര്ച്ച് മുതല് 2026 ഫെബ്രുവരി വരെയുള്ള ആറു വര്ഷത്തെ ദൈനംദിന വിവരങ്ങളാണ് മെഷീന് ലേണിങ് മോഡല് വികസിപ്പിക്കാന് ഉപയോ ഗിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പില്നിന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പില്നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് മുന്കാല രോഗവ്യാപന രീതികളും കാലാവസ്ഥാ വ്യതിയാ നങ്ങളും വിശകലനം ചെയ്തു. ഇതിലൂടെ ഡെങ്കിപ്പനി വ്യാപനസാധ്യത കുറഞ്ഞത്, മിതമായത്, ഉയര്ന്നത്, വളരെ ഉയര്ന്നത് എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചറിയാനാകും.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തെയും അതിജീവനത്തെയും മഴ, താപനില, അന്തരീക്ഷ ആര്ദ്രത തുടങ്ങിയ ഘടകങ്ങള് സ്വാധീനിക്കുന്നുണ്ട്. എന്നാല് കാലാ വസ്ഥാ വ്യതിയാനങ്ങള് മാത്രമല്ല രോഗവ്യാപനത്തെ നിര്ണയിക്കുന്നത്. കാലാവസ്ഥാ വിവരങ്ങ ള്ക്കൊപ്പം രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്തുന്നതിലൂടെ രോഗവ്യാപ നസാധ്യത വര്ധിക്കുന്ന ഘട്ടം നേരത്തേ തിരിച്ചറിയുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.2026 മാര്ച്ച് മുതല് ജൂലൈ വരെയുള്ള ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിവരങ്ങള് ഉപയോ ഗിച്ച് സംവിധാനത്തിന്റെ പ്രാഥമിക വിലയിരുത്തല് നടത്തിയതില് മോഡല് പ്രവചിച്ച രോഗ വ്യാപന പ്രവണതകളും റിപ്പോര്ട്ട് ചെയ്യപ്പെട്ട കേസുകളുടെ പ്രവണതകളും തമ്മില് സാമ്യം കണ്ടെത്തിയതായി ഗവേഷകര് വ്യക്തമാക്കി. അതേസമയം, വിവിധ ജില്ലകളിലെയും കാലാവ സ്ഥാ സാഹചര്യങ്ങളിലെയും രോഗവ്യാപന ഘട്ടങ്ങളിലെയും പ്രവചനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന് കൂടുതല് പരിശോധനകളും തുടര്ച്ചയായ വിലയിരുത്തലുകളും ആവശ്യമാണെന്നും അവര് ചൂണ്ടിക്കാട്ടി.
രോഗവ്യാപനസാധ്യത ഉയരുന്നതായി മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശങ്ങളില് കൊതുകുനിവാര ണ പ്രവര്ത്തനങ്ങള് ശക്തമാക്കാനും ജനകീയ ബോധവത്കരണം നടത്താനും രോഗനിരീക്ഷണം മെച്ചപ്പെടുത്താനും ആരോഗ്യകേന്ദ്രങ്ങളില് ആവശ്യമായ മുന്നൊരുക്കങ്ങള് നടത്താനും ആരോ ഗ്യവകുപ്പിന് ഇതിലൂടെ സാധിക്കും. പരിമിതമായ ആരോഗ്യവിഭവങ്ങള് രോഗവ്യാപനസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് മുന്ഗണനാക്രമത്തില് വിന്യസിക്കുന്നതിനും ജില്ലാതല പ്രവച നങ്ങള് സഹായകമാകും.
ഡാറ്റാ സയന്സ്, മെഷീന് ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകള് പൊതുജനാരോഗ്യ സംരക്ഷ ണത്തിനായി പ്രയോജനപ്പെടുത്താനുള്ള ഐഎവിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. നില വിലുള്ള രോഗനിരീക്ഷണ സംവിധാനങ്ങള്ക്ക് പകരമായല്ല, അവയ്ക്ക് പിന്തുണ നല്കുന്ന ഉപാ ധിയായാണ് വാണിങ് സിസ്റ്റം വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണ വും വിദഗ്ധരുടെ വിലയിരുത്തലും സംയോജിപ്പിച്ചുള്ള തുടര്നടപടികള് സംവിധാനത്തിന്റെ ഫലപ്രദമായ ഉപയോഗത്തിന് നിര്ണായകമാണ്. ഇതിനായുള്ള പ്രാരംഭ നടപടികള് സ്വീകരിച്ച തായി ഐഎവി അധികൃതര് അറിയിച്ചു. ഡെങ്കി ഏര്ലി വാണിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങള്ക്ക്: https://dews.iav.res.in.
