കരാര് കമ്പനിക്ക് മന്ത്രി നിര്ദേശം നല്കി
മണ്ണാര്ക്കാട്: മലയോര മേഖലകളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവേ യുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്മാണം വേഗത്തിലാക്കാന് കരാര് കമ്പനി അധികൃത ര്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്.ഷംസുദ്ദീന് നിര്ദേശം നല്കി.തിരുവനന്തപുരത്ത് നിയമസഭയിലെ മന്ത്രിയുടെ ചേംബറില് കരാര് കമ്പനിയായ ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്.സി.സി.എസ്.) അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് മന്ത്രി ഈ നിര്ദേശം നല്കിയത്.
18.1 കിലോമീറ്റര് ദൈര്ഘ്യമുള്ള മുന്പത്തെ കുമരംപുത്തൂര്-ഒലിപ്പുഴ സംസ്ഥാനപാതയാണ് 90 കോടി രൂപ ചെലവഴിച്ച് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. ഉപരിതലത്തിലെ പഴയ ടാറിങ് പൂര്ണമായും പൊളിച്ചുനീക്കി ബി.എം-ബി.സി. നിലവാരത്തിലാണ് പുതിയ ടാറിങ് നട ത്തുക. 2025 മേയ് മാസത്തില് നിര്മാണം ആരംഭിച്ച ഈ പദ്ധതിയുടെ കരാര് കാലാവധി പൂര്ത്തി യാകാന് ഇനി രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്.നിലവില് പദ്ധതിയുടെ ഭാഗമായി 16,000 മീറ്റര് മഴവെള്ളച്ചാലും ഇരുപതോളം ഓവുപാലങ്ങളും നിര്മിച്ചു കഴിഞ്ഞു.
കോട്ടോപ്പാടം മദ്റസയ്ക്ക് സമീപം മുതല് അലനല്ലൂര് ആശുപത്രിപ്പടി വരെ ആറര കിലോമീറ്റ റോളം ദൂരത്തില് ആദ്യഘട്ട ടാറിങ് പൂര്ത്തിയായിട്ടുണ്ട്.കൂടാതെ, പാലക്കാഴി ഉങ്ങുംപടി ഭാഗത്ത് പഴയ ടാറിങ് പൊളിച്ച് റോഡ് പുതിയ ടാറിങ്ങിനായി പരുവപ്പെടുത്തുന്ന പ്രവൃത്തികളും ആരംഭി ച്ചിട്ടുണ്ട്.കോട്ടോപ്പാടം ടൗണ്, മേലേ അരിയൂര്, കുളപ്പറമ്പ് ഭാഗങ്ങളില് മഴവെള്ളച്ചാല് നിര്മാണം പുരോഗമിക്കുകയാണ്. കോട്ടോപ്പാടം ടൗണിലെ പ്രവൃത്തികള് ഉടന് പൂര്ത്തിയാകും.അലനല്ലൂര് ടൗണില് മഴവെള്ളച്ചാല് നിര്മാണം അടുത്ത ആഴ്ചയോടെ ആരംഭിക്കും.ഇതിന്റെ ഭാഗമായി പ്രദേശത്തെ വ്യാപാരികള്ക്കും കെട്ടിട ഉടമകള്ക്കും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.യോഗത്തില് യു.എല്.സി.സി.എസ്. മാനേജിങ് ഡയറക്ടര് പ്രവീണ്കുമാര്, ജനറല് മാനേജര് ബി.കെ. ഗോപ കുമാര് എന്നിവരും പങ്കെടുത്തു.
