കോട്ടോപ്പാടം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്തിലെ മേക്കളപ്പാറയില്‍ നെല്ല് പച്ചക്കറി കൃഷിക്ക് തുടക്കമായി. രണ്ടേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുന്ന ത്.വിത്തിടല്‍ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ സുശീല നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ കുഞ്ഞുമോള്‍,സി.ഡി .എസ് ചെയര്പേഴ്സന് ശ്രീലത ,സി .പി .എസ് മെമ്പര്‍ ബീന മറ്റ് കര്‍ഷകരും പങ്കെടുത്തു.സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം ലഭ്യമാകുന്ന മുഴുവന്‍ ഭൂമിയും കൃഷി ചെയ്യാന്‍ തയ്യാറാകണമെന്നാണ് നിര്‍ദേശം.