മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും പൂര്‍ത്തിയായി. ഭവനം, വിദ്യാ ഭ്യാസം, തൊഴില്‍, സംരംഭകത്വം, ഡിജിറ്റല്‍ സേവനങ്ങള്‍, ഗോത്രകലാ സംരക്ഷണം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അടി സ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്കി.പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പു കളുടെ തനത് ഭവനപദ്ധതികള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്കരിച്ചു. പട്ടികജാതി നഗറു കളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തില്‍ ‘പഞ്ചമി ഗ്രാമം’ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടു. കുറഞ്ഞത് മൂന്ന് പട്ടികജാതി കുടുംബങ്ങളുള്ള പ്രദേശ ങ്ങളില്‍ പദ്ധതി നടപ്പാക്കാനാകും. ഒറ്റപ്പെട്ട് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളിലേക്കും വികസനമെത്തിക്കുകയാണ് ലക്ഷ്യം.
ദാക്ഷായണി വേലായുധന്റെ പേരിലുള്ള ‘ദാക്ഷായണി’ വനിതാ സ്വയം തൊഴില്‍ സഹായ പദ്ധതിക്ക് തുടക്കമായി. പട്ടികജാതിക്കാരായ വ്യക്തിഗത വനിതാ സംരംഭകര്‍ക്ക് 3.75 ലക്ഷം രൂപ വരെയും, ഗ്രൂപ്പുകള്‍ക്ക് 11.25 ലക്ഷം രൂപവരെയും സബ്സിഡി അനുവദിക്കുന്നതാണ് പദ്ധതി. പട്ടികജാതി വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും അവരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.സംസ്ഥാനത്ത് ഉല്‍പ്പാദന മേഖല യിലെ വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി പിന്നാക്കക്ഷേമവകുപ്പ് വിഭാവനം ചെയ്ത പ്രിയദര്‍ശിനി സ്വയം തൊഴില്‍ വായ്പാപദ്ധതിക്ക് തുടക്കമിട്ടു. പലിശരഹിതവായ്പാപദ്ധതിയാണിത്. പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കു ന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ വായ്പയായി ലഭിക്കുന്നു.
സേവനങ്ങള്‍ എളുപ്പമാക്കാന്‍ ഐ.ടി. അധിഷ്ഠിത പോര്‍ട്ടലുകള്‍, അട്ടപ്പാടിയില്‍ ഗോത്രകലാ കേന്ദ്രം, വിവിധ ജില്ലകളില്‍ മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍, കുംഭാര കോളനികളുടെ നവീകരണം എന്നിവയും വിജയകരമായി നടപ്പിലാക്കി.വിദ്യാര്‍ഥികള്‍ക്കായി 1,000 പഠനമുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 50 അംബേദ്കര്‍ ഗ്രാമങ്ങളിലെ വികസനപ്രവൃത്തികളും പൂര്ത്തീ കരിച്ചു. വയനാട് ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനെ (ടജഢ) നിയമിച്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പട്ടികവര്ഗവികസനവ കുപ്പിന് കീഴില്‍ 30 പുതിയ പ്രാരംഭ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ചേലക്കര മോഡല്‍ റസിഡന് ഷ്യല് സ്കൂളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചും തുടങ്ങി. കൊഴിഞ്ഞാമ്പാറ, മണിശ്ശേരി, ആലുവ, ചേര്‍ത്തല എന്നിവിടങ്ങളില്‍ നാല് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ പ്രവര്‍ത്തനം ആരം ഭിച്ചു. ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ അധിക ബ്ലോക്ക് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഒ.ബി.സി., ഒ.ഇ.സി. വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുണ്ടായിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ മുഴുവന്‍ കുടിശ്ശികയും വിതരണം ചെയ്തു.
200 കോടിയുടെ വായ്പ; 600 പേര്‍ക്ക് തൊഴില്‍
സംസ്ഥാന പിന്നാക്കവിഭാഗവികസന കോര്പ്പറേഷന് വഴി 16,000 ഗുണഭോക്താക്കള്‍ക്കായി 200 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. നൈപുണ്യ പരിശീലനത്തിലൂടെ 600 പേര്‍ക്ക് 100 ദിവസത്തിനുള്ളില്‍ തൊഴില്‍ ലഭ്യമാക്കി. പട്ടികജാതി വിഭാഗത്തിലെ വേടന്, നായാടി, ചക്ലിയ/അരുന്ധതിയാര്‍, കള്ളാടി വിഭാഗങ്ങള്‍ക്കായി പ്രത്യേക സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കി.പട്ടികവര്‍ഗ വികസന വകുപ്പിന്റെ സേവനങ്ങള്‍ ഏകോപിത സേവന വിതരണ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനം നടപ്പാക്കി. വനാവകാശ നിയമപ്രകാരമുള്ള അവകാശ രേഖകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനായി എഫ്.ആര്.എ. പോര്‍ട്ടലും ആരംഭിച്ചു.
പാലക്കാട്, വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫfസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കി ഉയര്‍ത്തി. സേവനവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമാണ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തു ന്നത്.ഗോത്രകലയും പാരമ്പര്യ സംസ്കാരവും സംരക്ഷിക്കുന്നതിനായി അട്ടപ്പാടിയില്‍ ഗോത്ര കലാ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. വയനാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലായി അഞ്ച് മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ ആരംഭിച്ചു. നിലമ്പൂരിലെ അരുവാക്കോട് കുംഭാരനഗറിന്റെയും പാലക്കാട്ടെ ആറുപുഴ കുംഭാരക്കോളനിയുടെയും ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കി. പ
ട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പുതിയ ശാഖകള്‍ ആരംഭിച്ചു. വായ്പാ അദാലത്തുകളും ശുചീകരണ തൊഴിലാളികള്‍ക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളും നടപ്പാക്കി.നൂറു ദിവസത്തെ കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച 32 പദ്ധതികളും പൂര്‍ത്തിയാ യതോടെ ഭവനം, വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ വകുപ്പിന്റെ ഇടപെടലുകള്‍ക്ക് വേഗം കൈവരിക്കാനായി. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ പൂര്‍ത്തിയായത്.
