ഒക്ടോബര്‍ 15 മുതല്‍ ‘ജനസ്പര്‍ശം’ ഫയല്‍ അദാലത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മപദ്ധതിയില്‍ ലക്ഷ്യമിട്ട 588 പദ്ധതികളില്‍ 568 എണ്ണവും പൂര്‍ത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. 20 പദ്ധതികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് നൂറുദിന കര്‍മ പദ്ധതിയുടെ വിജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മപദ്ധതിയുടെ തുടര്‍ച്ചയായി ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നൂറുദിന കര്‍മപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യ മന്ത്രി പറഞ്ഞു. പദ്ധതി ചെലുത്തിയ സ്വാധീനം സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. കേരള ത്തില്‍ ആദ്യമായി നൂറുദിന കര്‍മപദ്ധതിയുടെ സുതാര്യമായ പൊതുപരിശോധനയ്ക്കായി പോര് ട്ടല് സ്ഥാപിച്ചു. ഡാറ്റാധിഷ്ഠിത ഭരണനിര്‍വഹണം എന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ തുടക്കമാണ് ഈ പോര്‍ട്ടല്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷ മമാക്കും. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഡാഷ് ബോര്‍ഡ് സംവിധാനം സ്ഥാപിക്കും. ഇതിലൂടെ നിക്ഷേപങ്ങളുടെ പുരോഗതി അളന്ന്, പ്രശ്നപരിഹാരം വേഗത്തിലാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസ്പര്‍ശം എന്ന് പേരിട്ട ഫയല്‍ അദാലത്തിലൂടെ വിവിധ വകുപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടി ക്കിടക്കുന്ന ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പാക്കും. ഫയലുകള്‍ തീര്‍പ്പാക്കുന്നതിനൊപ്പം, കാല ങ്ങളായി കെട്ടിക്കിടക്കുന്നതിന്റെ കാരണം പഠിച്ച് ഫയല്‍ നീക്കത്തിനുള്ള സംവിധാനം പുനരാ വിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ബില്‍ ഒക്ടോബര്‍ 12ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുതിര്‍ന്ന പൗരര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്ത് ആദ്യമായി മുതിര്‍ന്ന പൗരര്‍ക്കായി ഒരു സര്‍ക്കാര്‍ വകുപ്പ് സ്ഥാപിച്ചത് കേരളമാണ്. മുതിര്‍ന്ന പൗരരുടെ കരുതലിന് രാജ്യത്തിനും ലോകത്തിനും പ്രചോദനമാകുന്ന മാതൃക സൃഷ്ടിക്കും. കേരളത്തിലെ മുതിര്‍ന്ന പൗരരെ സംബന്ധിച്ച് കണക്കെടുക്കുന്നതിനായി സര്‍വേ ആരംഭിച്ചു. കരുതല്‍ വേണ്ടവരുടെ കണക്കെടുത്ത് തുടര്‍നടപടി സ്വീകരിക്കും. കേരളത്തില്‍ ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
