പാലക്കാട്: മുന്‍ എം.എല്‍.എ. വി.ചെന്താമരാക്ഷനെ സി.പി.എം. ജില്ലാ സെക്രട്ടറിയായി തിര ഞ്ഞെടുത്തു. പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ആറ് ഏരിയ കമ്മിറ്റി സെക്രട്ടറിമാരെയും രണ്ട് നേതാക്കളെയും ജില്ലാ സെക്രട്ടറിയേറ്റില്‍ സ്ഥിരം ക്ഷണിതാക്കളാ ക്കാനും തീരുമാനിച്ചു. ടി.പി മുഹമ്മദ് മാസ്റ്റര്‍, കെ.ജയദേവന്, എന്‍.കെ നാരായണന്‍കുട്ടി, രാധാ കൃഷ്ണന് വടക്കാഞ്ചേരി, രമാധാരന് കൊല്ലങ്കോട്, പരമേശ്വരന് അട്ടപ്പാടി എന്നിവരാണ് സ്ഥിരം ക്ഷണിതാക്കളായ ഏരിയ കമ്മിറ്റി സെക്രട്ടറിമാര്‍. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനത്ത് മാറിയെന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എന്‍ സുരേഷ്ബാബു പറഞ്ഞു.
