കോട്ടോപ്പാടം: മലയോര ഹൈവേയുടെ ഭാഗമായുള്ള മഴവെള്ളച്ചാലിന്റെ നിര്‍മാണം കോട്ടോപ്പാ ടം ടൗണില്‍ വേഗത്തില്‍ പുരോഗമിക്കുന്നു.പാതയുടെ ഇരുവശത്തുമായി 550 മീറ്റര്‍ വീതമാണ് മഴവെള്ളച്ചാല്‍ നിര്‍മിക്കുന്നത്. ഇത് പത്ത് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടു ന്നത്.
കുതിരമ്പട്ട മഖാമിനടുത്ത് നിന്നും മണ്ണാര്‍ക്കാട് റൂട്ടില്‍ മദ്റസയ്ക്ക് സമീപം വരെയാണ് ഇപ്പോള്‍ ഇരുവശത്തായി ചാല് ഒരുക്കുന്നത്. രണ്ടാഴ്ചക്കാലത്തോളമായി ടൗണില്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്.നിര്‍ദിഷ്ട മലയോര ഹൈവേയില്‍ നിന്നും തിരുവിഴാംകുന്ന് റോഡിലേക്ക് പ്രവേശി ക്കുന്നയിടത്ത് പകുതി ഭാഗത്താണ് നിലവില്‍ ചാല് കീറിയിട്ടുള്ളത്. ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് ഉറച്ചശേഷമാകും ബാക്കി ഭാഗത്ത് ചാല് കീറുക. കോട്ടോപ്പാട ടൗണില്‍ തിരുവിഴാംകുന്ന് റോഡി ലേക്ക് മലയോര ഹൈവേയില്‍ നിന്നും പ്രവേശിക്കാന്‍ വീതി കൂടിയ മറ്റുറോഡുകളില്ലാത്തതിനാ ല്‍ ടൗണില്‍ ഗതാഗതതടസവും നേരിടുന്നുണ്ട്. കോട്ടോപ്പാടം ടൗണിനു പുറമെ വേങ്ങ, കാഞ്ഞിരം പാറ ഭാഗങ്ങളിലായും നിലവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ത്വരിതഗതിയിലാണ്.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. നിര്മാണപ്രവൃത്തികളു ടെ കരാര്‍ കാലാവധി തീരാന്‍ ഇനി രണ്ടരമാസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം മഴവെ ള്ളച്ചാല് നിര്‍മാണം 80 ശതമാനവും, 28 കലുങ്കുകളും കോട്ടോപ്പാടം, കുമരംപുത്തൂര്‍, അത്താണി പ്പടി, ഉണ്ണിയാല്‍ തുടങ്ങിയ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തികളും പൂര്‍ത്തിയായിട്ടുണ്ട്.എന്നാല്‍, നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴും പാതയുടെ ആകെയുള്ള 18.1 കിലോമീറ്ററില്‍ 6.5 കിലോമീറ്റര്‍ മാത്രമേ ഇതുവരെ ടാറിങ് നടത്തിയിട്ടുള്ളൂ. ഈ വര്‍ഷം മെയ് മാസത്തോടെ പാത യില്‍ ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ടാറിങ് ലഭ്യതയിലെ പ്രതി സന്ധികാരണം പ്രവൃത്തികള്‍ അവതാളത്തിലാവുകയായിരുന്നു.ശേഷിക്കുന്ന ദൂരത്തില്‍ ആദ്യഘട്ട ടാറിങ് വൈകാനാണ് സാധ്യത.
ടാറിങ് കഴിഞ്ഞ കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെ മാത്രമാണ് ഇപ്പോള്‍ സുഗമമായി യാത്ര ചെയ്യാനാവുന്നത്. കോട്ടോപ്പാടം മുതല്‍ കുമരംപുത്തൂര്‍ വരെയും, അലനല്ലൂര്‍ ആശുപത്രിപ്പടി മുതല്‍ കാഞ്ഞിരംപാറ വരെയും കുണ്ടുംകുഴികളുമായി കിടക്കുന്ന റോഡിലൂടെ വലിയ ക്ലേശ ങ്ങള് സഹിച്ചാണ് വാഹനയാത്രക്കാര്‍ കടന്നുപോകുന്നത്. മുന്‍പത്തെ കുമരംപുത്തൂര്‍ ഒലിപ്പുഴ പാതയെ മലയോര ഹൈവേയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ 2025 മെയ് മാസത്തിലാണ് കോട്ടോപ്പാടം ടൗണില്‍ നിന്നും ആരംഭിച്ചത്. അന്ന് മഖാമിന് സമീപം മുതല്‍ ഭീമനാട് വരെ റോഡിന്റെ ഇരുവശത്തും മഴവെള്ളച്ചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാ ണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പക ര്പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്സെ ല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.