കോട്ടോപ്പാടം: തിരുവിഴാംകുന്ന് ആശ്രയ സഹായ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ചാം വാര്‍ഷികവും ഗാന്ധി ജയന്തി ആഘോഷവും കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട് ഗാന്ധി ജയന്തി ദിന സന്ദേശം നല്കി.ട്രസ്റ്റ് പ്രസിഡന്റ് ജയരാജന് അധ്യക്ഷനായി. ചടങ്ങില്‍ പാലിയേറ്റീവ് ഉപകരണങ്ങളുടെ സ്വീകരിക്ക ലും നടന്നു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ദീപ ഷിന്റോ, സാനിര്‍ മണലടി, സ്മിജിത, അയ്യപ്പന്, ട്രസ്റ്റ് സെക്രട്ടറി ദാമോദരന്‍ നമ്പീശന്, ട്രഷറര്‍ ത്രേസ്യാമ്മ, ബോര്‍ഡ് അംഗങ്ങളായ സുഗതന് പാലക്കാഴി, കൊച്ചുകൃഷ്ണന്‍, രാധാകൃഷ്ണന് മാസ്റ്റര്‍, ഉഷാവല്ലി, എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എന്‍.ചന്ദ്രശേഖരന്, നാരായണന് മാസ്റ്റര്‍, രാമകൃഷ്ണന് നായര്‍, ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു .തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ന്ടന്നു.
