എടത്തനാട്ടുകര: കെളയപ്പാടം പ്രദേശത്ത് സലഫി മദ്റസയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.കുറ്റിയടിക്കല്‍ കര്‍മ്മം മഹല്ല് പ്രസിഡന്റ് ഹംസ ഹാജി, കേരള നദ്വത്തുല് മുജാ ഹിദീന്‍ മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍, ടി.പി ആദം, ഉസ്മാന് മിശ്കാത്തി, കെ.എന്‍.എം. നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ട്രഷറര്‍ ബാപ്പു തുവ്വശ്ശേരി, സെക്രട്ടറി ടി.പ നസീം, ജുനൈദ് പടുകുണ്ടില്‍, അക്ബര്‍ സ്വലാഹി, ടി.പി ഫൈസല്‍, ഹമീദ് പാണര്ത്തൊടി, അബ്ദുനാസര്‍ മാസ്റ്റര്‍, വി.ടി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
