അഗളി:ഓപ്പറേഷന് തൂഫാന് ദൗത്യത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ വനമേഖലയില്‍ പൊലി സ് സംഘം നടത്തിയ പരിശോധനയില്‍ 7,300 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു.പൂതൂര്‍ പഞ്ചായത്തിലെ പൊന്നക്കല്‍ മലയ്ക്കും അംഗണ്യന്‍ ചോലയ്ക്കും ഇടയിലുള്ള ദുര്‍ഘടമായ വന മേഖലയിലാണ് വ്യാപകമായി കഞ്ചാവ് കൃഷിചെയ്തിരുന്നത്.
അഞ്ച് സ്ഥലത്തായി ആകെ 635 തടങ്ങളിലായാണ് ഇത്രയധികം ചെടികള്‍ നട്ടുവളര്‍ത്തിയത്. അംഗണ്യന്‍ ചോലയ്ക്കടുത്തുള്ള രണ്ടിടങ്ങളില്‍ 160 തടങ്ങളിലായി ഒന്നരമാസം പ്രായ മുള്ള 1,600 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.പൊന്നക്കല്‍ മലയുടെ കിഴക്കുഭാഗത്തുള്ള മൂന്നിടങ്ങ ളില്‍ 475 തടങ്ങളിലായി പൂര്‍ണവളര്‍ച്ചയെത്തിയ 5,700 കഞ്ചാവ് ചെടികളും കണ്ടെടുത്തു. ഇവിടെ തുള്ളി നന രീതിയാണ് കൃഷിക്കായി ഉപയോഗിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു.വ്യാഴാഴ്ച പുലര് ച്ചെ നാലരയോടെയാണ് ആരംഭിച്ച ദൗത്യം പൂര്‍ത്തിയാക്കി രാത്രി ഒമ്പതരയോടെയാണ് സംഘം തിരിച്ചെത്തിയത്. ചെങ്കുത്തായ മലകളിലൂടെ ഏഴ് മണിക്കൂറിലധികം സഞ്ചരിച്ചാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്.
ജില്ലാ പൊലിസ് മേധാവി അബ്ദുല്‍ റാഷിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. എം.വിശ്വംഭരന്, അഗളി ഡി.വൈ.എസ്.പി. ആര്.അശോകന് എന്നിവരുടെ നേതൃത്വത്തില്‍ അഗളി എസ്.ഐ. ഹര്‍ഷാദ്, അഗളി ഡാന്‍സാഫ്, എ.എന്‍.എഫ്. ടീം അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട സംഘം മലയി ലൂടെ പരിശോധന പൂര്‍ത്തിയാക്കിയത്.
അട്ടപ്പാടിയില്‍ സമീപകാലത്ത് പൊലിസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണിത്. സംഭ വവുമായി ബന്ധപ്പെട്ട് പുതൂര്‍ പൊലിസ് കേസെടുത്തു.ഈ മാസം 20-ന് പൊട്ടിക്കല്‍ ഊരിന് സമീ പത്തെ പക്കിവായി-തേന്‍വര മലയക്ക് ഇടയിലുള്ള സ്ഥലത്ത് നിന്നും പൂര്‍ണവളര്‍ച്ചയെത്തിയ 642 കഞ്ചാവ് ചെടികള്‍ പൊലിസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ വരെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
