മണ്ണാര്‍ക്കാട് മേഖലയിലെ ബ്യൂട്ടീഷന്മാരുടെയും ബ്യൂട്ടിപാര്‍ലര്‍ ഉടമകളുടെ ക്ഷേമത്തിനും തൊഴില്‍പരമായ വളര്‍ച്ചയ്ക്കുമായി മണ്ണാര്‍ക്കാട് ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്സ് അസോസിയേഷന് രൂപീകരിച്ചു.മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ ചേര്‍ന്ന രൂപീകരണയോഗം കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു. ബ്യൂട്ടീഷ്യന് മാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ബ്യൂട്ടിപാര്‍ലറുകള്‍ക്ക് ലൈസന്‍സ് എടുക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കം നിരവധി രേഖകള്‍ ആവശ്യപ്പെടുന്ന നിയമഭേദഗതി പുന:പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വയംതൊഴില്‍ സംരംഭകാര്ഥം ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങ ള്‍ ചെയ്തുനല്കാന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാകാണം. മേഖലയില്‍ ആവശ്യമായ പരി ജ്ഞാനം ഇല്ലാതെയും ഗുണമേന്മ കുറഞ്ഞ സൗന്ദര്യവര്‍ധക സാമഗ്രികള്‍ ഉപയോഗിച്ച് ഓണ്‍ ലൈനായി വര്‍ക്ക് എടുക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും യോഗം ചൂണ്ടി ക്കാട്ടി.
വി.എസ് സന്ധ്യ അധ്യക്ഷയായി. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികള്‍: മിനി ജോസ് (പ്രസിഡന്റ്), ഗീത (ജന.സെക്ര ട്ടറി), അഞ്ചു ബെന്നി (ട്രഷറര്‍). സംഘടനയില്‍ അംഗത്വമെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 98477 14721, 94950 56836 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
