പാലക്കാട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പൊലിസ് ഇന്‍സ്പെക്ടര്‍ കെ.ജെ പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ കഞ്ചാവ് സഹിതം യുവാവിനെ പിടികൂടി. ഒറീസ സ്വദേശിയായ സുനില്‍കുമാര്‍ നായക് (26) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ മില്‍മ സ്റ്റാളിന് സമീപം സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട യുവാവിന്റെ ബാഗ് പരിശോധിച്ചതില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്ന് റെയില്‍വേ പൊലിസ് അറിയിച്ചു. സംഭവത്തില്‍ പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്.ഐ. സുബൈദ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രജീഷ് മോഹന്‍ദാസ്, ഡാന്‍സാഫ് അംഗങ്ങളായ അബ്ദുള്‍ കലാം, മഗ്നീഷ്, എ.എസ്.ഐമാരായ. അനില്‍കുമാര്‍, മണികണ്ഠന്, ആര്.പി.എഫ്. എസ്.ഐ. ദീപക്, എ.എസ്.ഐ. ഷിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
