കാലിക്കറ്റിൽ ഓൺലൈൻ ബി.കോം.:അംഗീകാരം ലഭിച്ചു
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷന് (സി.ഡി.ഒ.ഇ.) 2026 – 27 അധ്യയന വർഷത്തെ ഓൺലൈൻ ബി.കോം. പ്രോഗ്രാം (2026 ആഗസ്റ്റ് സെഷൻ) ആരംഭിക്കാൻ യു.ജി.സി. എന്റൈറ്റിൽഡ് കാറ്റഗറി പ്രകാരം അംഗീകാരം ലഭിച്ചു. ജോലി ചെയ്യുന്നവർക്കും സ്വദേശത്തും വിദേശത്തുമുള്ള വിദ്യാർത്ഥികൾക്കും പ്രവേശനം നേടാം. വിശദ വിവരങ്ങൾക്ക് ഫോൺ : 0494 2407356, 2660600. ഇ – മെയിൽ : cdoeonline@uoc.ac.in . വെബ്സൈറ്റ് : https://cdoe.uoc.ac.in .
ഓൺലൈൻ ബിരുദ / ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിലെ (സി.ഡി.ഒ.ഇ.) 2026 – 27 അധ്യയന വർഷത്തെ (2026 ആഗസ്റ്റ് സെഷൻ) ഓൺലൈൻ ബിരുദ / ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിക്ക് പിഴ കൂടാതെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 25 വരേയ്ക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407356, 2660600 (സുവേഗ). ഇ – മെയിൽ : cdoeonline@uoc.ac.in . വെബ്സൈറ്റ് : https://cdoe.uoc.ac.in .
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ സ്പോട്ട് അഡ്മിഷൻ
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), എം.സി.എ. പ്രോഗ്രാമുകൾക്ക് സ്പോട്ട് അഡ്മിഷൻ നേടാം. പ്രവേശനം ആഗ്രഹിക്കുന്നവർ ആവശ്യമായ അസൽ രേഖകൾ സഹിതം സെപ്റ്റംബർ 07-ന് സെന്ററിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9995450927, 9539682200.
പരീക്ഷാ തീയതിയിൽ മാറ്റം
സെപ്റ്റംബർ 09-ന് (ബുധൻ) നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എം.എഡ്. “ MED 07 – Curriculum Development and Transaction ” പേപ്പർ ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 14-ന് (തിങ്കൾ) നടത്തും. സമയം ഉച്ചക്ക് 01.30 മുതൽ വൈകിട്ട് 04.30 വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ
നാലു വർഷ ബിരുദ പ്രോഗ്രാം ( എഫ്.വൈ.യു.ജി.പി. ) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 ഡെഫിഷ്യ ൻസി പരീക്ഷയുടെയും പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധനാ അപേക്ഷ സമർപ്പിക്കു ന്നതിനുള്ള തീയതി സെപ്റ്റംബർ 18 വരേയ്ക്ക് നീട്ടി.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.ബി.എ. ( സി.യു.സി.എസ്.എസ്. – ഫുൾ ടൈം ആന്റ് പാർട്ട് ടൈം ) (2016 സ്കീം – 2020 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
എട്ടാം സെമസ്റ്റർ ബി.ടെക്. ( 2014 സ്കീം – 2017 പ്രവേശനം ) ഏപ്രിൽ 2023, ( 2014 സ്കീം – 2014, 2015 പ്രവേശനം ) ഏപ്രിൽ 2022, ( 2019 സ്കീം – 2022 പ്രവേശനം ) ഏപ്രിൽ 2026, ( 2019 സ്കീം – 2021 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
