തിരുവനന്തപുരം: അലനല്ലൂരില്‍ വെള്ളിയാര്പുഴക്ക് കുറുകെ കണ്ണംകുണ്ടില്‍ പുതിയ പാലത്തി ന്റെ നിര്‍മാണ പ്രവൃത്തികള്‍ നവംബര്‍ മാസത്തില്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.
പാലം നിര്‍മാണത്തിനാവശ്യമായ സാങ്കേതിക നടപടികളും ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പടെയു ള്ളവ വേഗത്തിലാ ക്കാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പാലം നിര്‍മാണ ത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും എസ്റ്റിമേറ്റ് സാങ്കേതിക അനുമ തിക്കായി അയക്കുകയും ചെയ്തിരുന്നു. പ്രവൃത്തിക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് 1.18 കോടി രൂപ റെവന്യു വകുപ്പിലേ ക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍മാണം വേഗത്തി ലാക്കുന്നതിനായി മന്ത്രി മാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
നിര്‍മാണം പൂര്‍ത്തിയാക്കിയ തോരാപുരം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഭരണാനുമതി നല്‍കാനും തീരുമാനമായി. ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച സാമ്പാര്‍ക്കോട് പാലം, കുളപ്പാടം ചങ്ങലീരി പാലം എന്നിവയുടെ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാനും മന്ത്രിമാര്‍ നിര്‍ദേശിച്ചു. കൂടാതെ കോങ്ങാട് – മണ്ണാര്‍ക്കാട് നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെല്ലിപ്പുഴയ്ക്ക് കുറുകെയുള്ള കോല്‍പ്പാടം പാലം നിര്‍മാണത്തിന് തുടര്‍നപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഡോ.അദീല അബ്ദുള്ള, പാലക്കാട് ജില്ലാ കലക്ടര്‍ കെ.സുധീര്‍, പി.ഡബ്ല്യു.ഡി. പാലം വിഭാഗം ചീഫ് എഞ്ചിനീയര്‍ അശോക് കുമാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
