പാലക്കാട്: സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരില്‍ നിന്നും പാലക്കാട് ജില്ലയെ മോചിപ്പിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി പറഞ്ഞു. സമഗ്ര 2026 രണ്ടാംഘട്ട വായ്പ വിതരണ പദ്ധതി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധാരണക്കാരായ വീട്ടമ്മമാരും പാവപ്പെട്ടവരുമാണ് അയല്‍ സംസ്ഥാനക്കാരായ വട്ടിപലിശക്കാ രുടേയും ഓണ്‍ലൈന്‍ ആപ്പുകളുടേയുമെല്ലാം ചൂഷണത്തിന് കൂടുതലായും വിധേയമാവുന്നത്. ഇവരില്‍ നിന്നും ഘട്ടം ഘട്ടമായുള്ള മോചനമാണ് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കി ലുമുള്ള സമഗ്ര 2026 വായ്പയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതകള്‍ ക്കാണ് ഇപ്പോള്‍ സമഗ്ര വായ്പാ നല്കി വരുന്നത്. സ്ത്രീകളിലൂടെ കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം കൂടി ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകള്‍ക്കും പലിശരഹിത വായ്പകളും തുച്ഛമായ പലിശ നിരക്കിലുള്ള വായ്പകളും സമഗ്ര 2026 ലൂടെ വിതരണം ചെയ്യും. അടുത്ത ഘട്ടത്തില്‍ സമഗ്ര വായ്പാ പദ്ധതി പുരുഷന്മാര്ക്കു കൂടി അനു വദിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വായ്പാ പദ്ധതി പുരുഷന്മാര്ക്കും ഉപയോഗപ്രദമാകുന്ന നിലയില്‍ വേഗത്തില്‍ പരിഷ്കരിക്ക ണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വി.കെ ശ്രീകണ്ഠന് എം.പി. ആവശ്യപ്പെട്ടു. തുടര്‍ന്ന് സമഗ്ര 2026 കൈപ്പുസ്തകം പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് എം.ഡി. കെ. അഞ്ജുവിന് നല്കി മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു അധ്യക്ഷനായി. എം.എല്‍.എമാരായ എ. പ്രഭാകരന്, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സരിത, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അബ്ദുല്‍ ലത്തീഫ്, പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ കെ.ദേവകി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
