കുമരംപുത്തൂര്‍:വിദ്യാര്‍ഥികള്‍ സ്വയം ബുദ്ധിമുട്ടാണെന്ന് കരുതുന്ന കണക്കിനെ എളുപ്പത്തില്‍ മനസിലാക്കി നല്കുന്ന പ്രിയപ്പെട്ട കണക്ക് മാഷ്. കളിക്കളങ്ങളില്‍ തോളില്‍ കയ്യിട്ട് നേര്‍വഴിക്ക് നയിക്കുകയും മത്സരബുദ്ധിയുണ്ടാക്കുകയും ചെയ്യുന്ന സ്നേഹനിധിയായ ക്രിക്കറ്റ് മാഷ്. കുമരം പുത്തൂര്‍ കല്ലടിഹയര് സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം ഗണിത അധ്യാപകന് എം. രാജേഷ് കുട്ടികള്‍ക്കും സഹഅധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അങ്ങിനെയാണ് പരിച യം. ഈമികവുകള്ക്കുള്ള അംഗീകാരമായാണ് ഹൈസ്കൂള്‍ വിഭാഗത്തിലെ ഈവര്‍ഷത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരമായി പള്ളിക്കുറുപ്പ് മഞ്ചീരിത്തൊടി വീട്ടില്‍ കെ.സി രാജഗോപാലി ന്റെയും എം.ഗിരിജയുടെയും മകനായ എം.രാജേഷിനെ തേടിയെത്തിയത്.
മധുരമായി ഗണിതം പഠിപ്പിക്കുന്ന ഈ അധ്യപകനെ കോവിഡ് കാലം മുതല്‍ വിദ്യാഭ്യാസ ചാന ലായ കൈറ്റ് വിക്ടേഴ്സിലൂടെ കേരളവും അറിയും. വിവര വിനിമയ സാങ്കേതികവിദ്യയുടെ സാധ്യ തകള്‍ ഉള്‍പ്പടെ പ്രയോജനപ്പെടുത്തിയാണ് ഗണിതപഠനത്തെ കുട്ടികള്‍ക്ക് എളുപ്പമാക്കി തീര്ക്കു ന്നത്. ക്ലാസ് റൂം പഠനത്തിന് ഉപരി കുട്ടികളുടെ സര്‍ഗവാസനയും, ബുദ്ധിപരവും കായിക വികാ സത്തിനുമെല്ലാം ഈ അധ്യാപകന് നടത്തുന്ന ഇടപെടലുകള്‍ വിദ്യാലയത്തിന്റെ പുരോഗതിയി ലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വലിയ സ്വാധീനം ചെലുത്തുന്നവയാണ്.
അധ്യാപന-അധ്യാപനേതര രംഗത്തും ഒരുപോലെ സജീവമാണ്. 8,10 ക്ലാസ് ഗണിതശാസ്ത്ര പാഠ പുസ്തക രചനാ സമിതിയില്‍ അംഗമായിരുന്നു.കോവിഡ് കാലം മുതല്‍ ജില്ലയില്‍ ഡയറ്റ് മൊഡ്യൂ ള്‍ പ്രിപ്പറേഷന്‍ ടീം അംഗം, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കണ്ടന്റ് പ്രിപ്പ റേഷന്‍ പോര്‍ട്ടലായ സമഗ്രയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സജീവ അംഗമാണ്. സ്മാര്‍ട്ട് ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിന്റെ സ്റ്റേറ്റ് കോര്‍ റിസോഴ്സ് അംഗവും ട്രെയിനറുമാണ്. മാത്തമറ്റിക്സ് കോ റില്‍ റിസോഴ്സ് പേഴ്സണാണ്.മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഗണിതലാബ് കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കുന്നതില്‍ മുന്‍കൈയെടുത്തു.സ്കൂളിലെ ക്രിക്കറ്റ് ടീമിന്റെയും ഗണിത ക്ലബിന്റെയും സാരഥിയാണ്. ഇദ്ദേഹം മുന്‍കൈയെടുത്താണ് സ്കൂളില്‍ ക്രിക്കറ്റ് നെറ്റ് സാധ്യമാക്കിയത്.
സ്കൂളിലെ കലാ കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനങ്ങള്‍ നല്കാന് പ്രത്യേക ശ്രദ്ധി ക്കാറുണ്ട്. സ്കൂളിലെ ക്രിക്കറ്റ് ടീമിനെ സംസ്ഥാനതലത്തില്‍ മുന്‍പന്തിയിലെത്തിക്കാനും ഗണി തശാസ്ത്രമേളയില് നേട്ടങ്ങള്‍ കൊയ്യാനും ഇദ്ദേഹം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു. മണ്ണാര്‍ക്കാട്ടെ അനുപമ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് എന്ന നിലകളിലെല്ലാം നാട്ടിലെസാമൂഹ്യ ഇട പെടലുകളിലും ശ്രദ്ധേയ സാന്നിധ്യമാണ്. 1996-ലാണ് കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗണിത അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ 30വര്‍ഷത്തോളമായി സ്കൂളിന്റെ പഠനപാഠ്യേതര രംഗത്ത് നിര്‍ണായകമായ ഇടപെടല്‍ നടത്തി വരുന്നു.ഇടക്കാലത്ത് 2005ല്‍ മാലി ദീപില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്കൂളുകളില്‍ വിഷയ മോട്ടിവേറ്ററായും പരീക്ഷാ പേടിമാറ്റാനാവശ്യമായ ക്ലാസുകളിലും അദ്ദേഹം സേവനം നല്കുന്നു. അധ്യാപക പരിശീലന പരിപാടികളുടെ മൊഡ്യൂള്‍ നിര്‍മാണ മുള്‍പ്പടെ വിവിധ മേഖലകളിലെ പരിചയ സമ്പത്തുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാന ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയിരുന്നു. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ വി.ശ്രീജയാണ് ഭാര്യ. മക്കള്‍ വി.നന്ദന.(തിരുവനന്തപുരം സി.ഇ.ടി. എഞ്ചിനീയറിങ് കോളജ് എം.ടെക് വിദ്യാര്‍ഥി.). വി.നിമയ് രാജ് ( പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ഥി).
