എടത്തനാട്ടുകര: ഭാഷയുടെ സൗന്ദര്യവും സാഹിത്യസമ്പത്തും സംസ്കാരവും വിദ്യാര്‍ഥികള്‍ക്ക് പകര്ന്നുനല്കിയതില് അധ്യാപകര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് സി.ഐ.ഇ.ആര്. ജില്ലാ അധ്യാപക ട്രെയിനിങ് ക്യാംപ് അഭിപ്രായപ്പെട്ടു. കേവലം ഒരു ഭാഷ പഠിപ്പിക്കുന്നതിനപ്പുറം ചരിത്രവും സംസ്കാരവും മൂല്യബോധവും പരിചയപ്പെടുത്തുന്ന ദൗത്യമാണ് അധ്യാപകര്‍ നിര്‍വ ഹിക്കുന്നതെന്നും ക്യാംപ് ചൂണ്ടിക്കാട്ടി. എടത്തനാട്ടുകര തടിയംപറമ്പ് നവോത്ഥാന സാംസ് കാരിക കേന്ദ്രത്തില്‍ നടന്ന ക്യാംപ് ജില്ലാ കെ.ഉബൈദ് ഉദ്ഘാടനം ചെയ്തു. ഡോ.സി.പി മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ട്രെയിനര്‍മാരായ അബ്ദുല്‍ ഗഫൂര്‍, ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ അബ്ദുള്ള കാപ്പുങ്ങല്‍, പി.ജസീര്‍ അന്‍സാരി, ടി.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
