അലനല്ലൂര്‍: ഉണ്ണിയാല്‍-എടത്തനാട്ടുകര റോഡിലെ പാലക്കടവില്‍ നാട്ടുകാര്‍ ചേര്‍ന്ന് സമാഹരിച്ച മുക്കാല്‍ ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നാടിന് സമര്‍പ്പിച്ചു. ജലജീവന്‍ മിഷന് പൈപ്പ് ലൈന്‍ സ്ഥാപിക്കലിനിടെ തകര്‍ന്ന പഴയ ഷെഡ്ഡിന് പകരമായാണ് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയത് നിര്‍മിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാ ടനം നാട്ടിലെ മുതിര്‍ന്ന കാരണവര്‍ കെ.സി കുഞ്ഞിമുഹമ്മദ് നിര്‍വഹിച്ചു. എം.സി അനീഷ് അധ്യക്ഷനായി.ചടങ്ങില്‍ എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, കെ – ടെറ്റ് തുടങ്ങി പരീക്ഷ വിജയികളെ മൊമെന്റോ നല്കി അനുമോദിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേല്‍ക്കൂര ജലജീവന്മിഷന് പ്രവൃത്തികളുടെ ഭാഗമായാണ് പൊളിച്ചുനീക്കിയത്. ഇരിപ്പിടങ്ങള്‍ വാഹന ങ്ങള് തട്ടിയും മറ്റു തകരുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് ബസ് കാത്തിരിപ്പുകേന്ദ്രം നവീ കരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 15 അടി നീള മുള്ള പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിങ് ആധുനികരീതിയിലാണ് തയാറാക്കിയിട്ടു ള്ളത്. ഇന്റര്‍ലോക്ക് ചെയ്ത തറ, ക്ലോക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ബസുകള്‍ കടന്നുപോകുന്ന തിന്റെ സമയ വിവരപട്ടികയും കൂടാതെ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ട്രെയിനു കളുടെ സമയമറിയാനുള്ള സംവിധാനവും ഇവിടുത്തെ പ്രത്യേകതയാണ്.
ചടങ്ങില്‍ ഇ.ഉമ്മര്‍, കെ.മുഹമ്മദാലി, ഇ.അന്‍വര്‍ സാദത്ത്, പി.അബ്ദുല്ല ഹാജി, ഇ.സുധീര്‍, ഇ. മുഹമ്മദ് ഷരീഫ്, കെ.സി.സി അബു, സി.അബു ഹാജി, അപ്പു കുണ്ടുള്ളി, എന്‍.അബ്ദു മാസ്റ്റര്‍, ഇ.മുസ്തഫ, മുജീബ് വടക്കന്‍, ഇ.ബഷീര്‍, എം.വി സന്തോഷ്, എ.പി ഹിജാസ്, ഇ. വിനോദാസ് എന്നിവര്‍ പങ്കെടുത്തു.
