മണ്ണാർക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8635 പേര് വീടുകളിലും 71 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 4 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8717 പേര് നിരീക്ഷണത്തി ലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേ ണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാ നങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 5875 സാമ്പിളുകളില്‍ ഫലം വന്ന 5097 നെഗറ്റീവും 61 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 43782 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 35065 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 8383 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്ട്രോള് റൂമിലേക്ക് വന്നിട്ടുള്ളത്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847