പുലാപ്പറ്റ: ശബരി.സി.യു.പി സ്ക്കൂളിൽ ഓണപന്ത് ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.കെ.ബീന നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ സി.സുരേഷ് അധ്യക്ഷനായി. വാർഡ് അംഗം ദിവ്യ ഗിരീഷ്, അഭിലാഷ് ചന്ദ്രൻ, എ.എൻ.മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ ട്രഷറർ എം.ജെ. അനിസ്ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ഈമാസം 30 തിയ്യതി വരെ അഞ്ച് മുതൽ ഏഴ് ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
