അഗളി: അട്ടപ്പാടിയിയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി എന്‍. ഷംസുദീന്‍.ആദിവാസി ഊരുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സാമ്പാര്‍ക്കോട് പാ ലം നിര്‍മാണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്.രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയി ച്ചു. അട്ടപ്പാടി കേന്ദ്രീകരിച്ച് വിവിധ ടൂറിസം പദ്ധതികളും സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. അടിസ്ഥാന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിക്ക് പകരം ആവിഷ്കരിച്ചിട്ടുള്ള ഭവന നിര്‍മാണ പദ്ധതിയില്‍ ആദിവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ഫ്ലാഗ് ഓഫ് ചെയ്ത പട്ടികജാതി-പട്ടികവ ര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി പറഞ്ഞു.ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വയംതൊഴിലിനായി 10 ലക്ഷം രൂപ വരെ സബ്സിഡി നല്കുന്ന വായ്പാ പദ്ധതികള്‍ നടപ്പിലാ ക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ -ഗ്രാന്റ് കുടിശിക പൂര്‍ണമായ വിതരണം ചെയ്യും. സമഗ്ര പദ്ധതി പ്രകാരം കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്ക് നല്‍കേണ്ടിയിരുന്ന കുടിശിക തുക അനുവദിച്ചിട്ടു ണ്ടന്നും ഏതു സമയത്തും ഈ ആശുപത്രിയില്‍ ചികിത്സ ലഭ്യമാകുന്ന തരത്തില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.അട്ടപ്പാടിയിലെ ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ തന തു കലകള്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഒരു കലാകേന്ദ്രം സ്ഥാപിക്കു മെന്നും മന്ത്രി പറഞ്ഞു.
അഗളി ഇ.എം. എസ് ടൂറിസ്റ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അല്ലന് അധ്യക്ഷനായി. ഭക്ഷ്യ സുരക്ഷാ കമ്മീഷന് അംഗം മുരുകേഷ് ചെറുനാലി, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്ക്, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. എസ് ചിത്ര, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.തങ്കവേല്‍, ജില്ലാ പഞ്ചായത്ത് അംഗം വി. എം ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. ചെല്ലന്, എം. മണികണ്ഠന്, ജില്ലാ സപ്ലൈ ഓഫി സര് എ.എസ് ബീന,വി.എച്ച് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.
