കോട്ടോപ്പാടം:മെയ് 26ന് പുനരാരംഭിക്കുന്ന എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിനാവശ്യമായ സാനിറ്റൈസ റുകള്‍ വിദ്യാലയങ്ങളിലെത്തിച്ച് എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെ ക്കന്ററി സ്‌കൂള്‍,വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ മുഴുവന്‍ റൂമുകളിലേക്കുമായി അറുപത് ബോട്ടില്‍ സാനിറ്റൈസറുകളാണ് വിതരണം ചെയ്യുന്നത്.എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് ഫെമീഷ് കൊറ്റന്‍കോടന്‍, ജനറല്‍ സെക്രട്ടറി റാഷിഖ് കൊങ്ങത്ത് ട്രഷറര്‍ അഷറഫ് കൊടക്കാട് എന്നിവര്‍ സാനിറ്റൈസര്‍ കിറ്റ് കോട്ടോപ്പാടം കെ.എ.എച്ച്.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി. ജയശ്രീ,ഹെഡ്മിസ്ട്രസ് എ.രമണി എന്നിവരെ ഏല്‍പ്പിച്ചു.യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, കെ. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മാനു പടുവില്‍,ജനറല്‍ സെക്രട്ടറി എ.കെ. കുഞ്ഞയമ്മു ചടങ്ങില്‍ സംബന്ധിച്ചു.