പാലക്കാട്: ജില്ലയില്‍ ഇന്ന് പത്ത് മാസം പ്രായമായ കാരാകുര്‍ശ്ശി യിലുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മെയ് 20ന് സലാലയില്‍ നിന്നും വന്ന കാരാകുറുശ്ശി യിലുള്ള പത്ത് മാസം പ്രായമുള്ള കുഞ്ഞ് ,അമ്മയ്ക്കും നാലര വയസുള്ള സഹോദരിക്കും ഒപ്പമാണ് നാട്ടിലെത്തിയത്. മെയ് 17 ന് ചെന്നൈയില്‍ നിന്നും എത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി, മെയ് 15ന് ചെന്നൈയില്‍ നിന്നും എത്തിയ മണ്ണാര്‍ക്കാട് അരയങ്കോട് സ്വദേശി ,മെയ് 18ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഒറ്റപ്പാലം, വരോട് സ്വദേശി മെയ് 11ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആലത്തൂര്‍ തോണിപാടം സ്വദേശി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

ചെര്‍പ്പുളശ്ശേരി, വരോട് സ്വദേശികളുടെ സാമ്പിള്‍ ഒറ്റപ്പാലം താലൂ ക്ക് ആശുപത്രിയില്‍ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. മണ്ണാര്‍ക്കാട്, കാരക്കുറിശ്ശി സ്വദേശികളുടെ സാമ്പിള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്നും തോണിപ്പാടം സ്വദേശിയുടെത് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.തോണിപാടം സ്വദേശിയുടെ സാമ്പിള്‍ മെയ് 23 നും മറ്റുള്ളവരുടെ മെയ് 22നുമാണ് പരിശോധനക്ക് എടുത്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയും സഹോദരിയും നിരീ ക്ഷണത്തിലാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എല്ലാവര്‍ക്കും യാത്ര പാസ് ഉണ്ടായിരുന്നു.

ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സ യില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും ഉള്‍പ്പെടെ 53 പേരായി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!