മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഓണം സഹകരണ വിപണി തുടങ്ങി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്്ന ഉദ്ഘാടനം ചെയ്തു. തെങ്കര പഞ്ചായത്ത് പ്രസി ഡന്റ് എസ്. ഷീന അധ്യക്ഷയായി. തെങ്കര ആശ്രമത്തിലെ ഫാ. ജീജോമോന് ആദ്യകിറ്റ് ഏറ്റു വാങ്ങി.ഓണസദ്യയ്ക്കാവശ്യമായ പലവ്യഞ്ജന സാധനങ്ങളുടെ 2922 രൂപയുടെ കിറ്റ് 1800 രൂപ നിരക്കിലാണ് നല്‍കിവരുന്നത്.25വരെയാണ് ചന്ത പ്രവര്‍ത്തിക്കുക. ഇതിനോടനുബന്ധിച്ച് നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്പെഷല്‍ പച്ചക്കറി ചന്തയും പ്രവര്ത്തനംതുടങ്ങിയതായി ഭാരവാഹികള്‍ പറഞ്ഞു.ബാങ്ക് സെക്രട്ടറി കെ.സുധാദേവി, മുന്‍ സെക്രട്ടറി എസ്.അജയകുമാര്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഭരണസമിതി അംഗങ്ങളായ പി.രാധാകൃഷ്ണന്, റിയാസ്, സുബൈദ, മീനാപ്രകാശന്, സൗമ്യ, എന്‍.സി മാണിക്യന്, പി.കെ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
