കോട്ടോപ്പാടം: ഭീമനാട് ഫെയ്ത് ഇന്ത്യ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ സ്വാത ന്ത്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.റിട്ട. എയര്‍ഫോഴ്സ് ഓഫിസര്‍ ഉണ്ണി കൃഷ്ണന് ദേശീയപതാക ഉയര്‍ത്തി. ഫെയ്ത് ഇന്ത്യ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ജയന് മാസ്റ്റര്‍ അധ്യക്ഷനായി.

കോട്ടോപ്പാടം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, ബാലചന്ദ്രന്, മുരളീധരന്, എം.ടി.എ. പ്രസിഡന്റ് സുനീറ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചു. അലനല്ലൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപും നടന്നു.

മെഡിക്കല്‍ ക്യാംപ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്ഥാപന ഡയറക്ടര്‍ പി.രാജലക്ഷ്മി, അഡ്വ.മനോജ്, ബാബു മൈക്രോടെക്, അസീസ് മാസ്റ്റര്‍, രാധാകൃഷ്ണന്, രമേശ്, അരവിന്ദന്, ബാലചന്ദ്രന്, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ ദിലീപ്, അഞ്ജന എന്നിവര്‍ മെഡിക്കല്‍ ക്യാംപിന് നേതൃത്വം നല്കി. നാസര്‍ ദിവാനിയുടെ നേതൃത്വത്തില്‍ ഗാനമേളയും തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.
