പാലക്കാട്:തൃശൂര്‍ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.മെയ് 11ന് മദ്ധ്യപ്രദേശിലെഇന്‍ഡോറില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട്, ചാലിശ്ശേരി സ്വദേശിയായ യുവാവ് ചെന്നൈയിലെ തിരുവല്ലോറില്‍ നിന്ന് മെയ് 13ന് നാട്ടിലെത്തിയ മലമ്പുഴ സ്വദേശിയായ യുവാവ് ,മേയ് 14ന് ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശിയായ യുവാവ്, വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.തൃശൂര്‍ സ്വദേശിനി ജോലിയുടെ ഭാഗമായി പാലക്കാട് താമസിക്കുകയാണ്. മലമ്പുഴ, ചാലിശ്ശേരി സ്വദേശികള്‍ വീട്ടില്‍ നിരീക്ഷണത്തിലും കഞ്ചിക്കോട് സ്വദേശി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിനിലും ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ സ്വദേശിനിയുടേത് മെയ് 21 നും ബാക്കിയുള്ളവരുടേത് മെയ് 22നുമായാണ് സ്രവം പരിശോധനയ്‌ക്കെടുത്തത്. ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കൊക്കെ യാത്രാ പാസ് ഉണ്ടായിരുന്നു.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) ഇന്നും മെയ് 17 നുമായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും ഉള്‍പ്പെടെ 48 പേരായി. ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.