മണ്ണാർക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8466 പേര്‍ വീടുകളിലും 65 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8540 പേര്‍ നിരീക്ഷണത്തി ലുണ്ട്.

അഞ്ച് ചുനങ്ങാട് സ്വദേശികൾ, നാല് ശ്രീകൃഷ്ണപുരം സ്വദേശികൾ, ഏഴ് കടമ്പഴിപ്പുറം സ്വദേശികൾ, ഏഴു മാസം പ്രായമായ കുഞ്ഞു ൾപ്പടെ നാലു കൂറ്റനാട് പെരിങ്ങോട് സ്വദേശികളും രണ്ട് പട്ടാമ്പി സ്വദേശികൾ, രണ്ട് പനമണ്ണ സ്വദേശികൾ, രണ്ട് തൃക്കടേരി സ്വദേ ശികൾ, രണ്ടു ഒറ്റപ്പാലം തോട്ടക്കര സ്വദേശികൾ, ഓരോ മുതലമട, കുഴല്‍മന്ദം, കാരാകുറുശ്ശി, കൊല്ലങ്കോട് ആനമാറി, ആലത്തൂര്‍ കാവശ്ശേരി, മണ്ണമ്പറ്റ, കൊടുമുണ്ട, വല്ലപ്പുഴ, വെള്ളിനേഴി, മുണ്ടൂർ, കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി സ്വദേശികളും സമ്പർക്കം മൂലം രോഗം വന്ന നന്നിയോട്, ഇടുക്കി, മംഗലം അഞ്ചുമൂർത്തി സ്വദേശി കളും ഓരോ മലപ്പുറം, തൃശൂര്‍ സ്വദേശികളും ഉള്‍പ്പെടെ 44 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സ യിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശിയും മാലിദ്വീപില്‍ നിന്നെത്തിയ മങ്കര സ്വദേശിയും എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജിലും കുവൈറ്റിൽ നിന്ന് എത്തിയ നെല്ലായ സ്വദേശി മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാന ങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 5700 സാമ്പിളുകളില്‍ ഫലം വന്ന 5090 നെഗറ്റീവും 57 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 43133 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 34593 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 8063 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!