പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാ ണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ ദേശീയപതാക ഉയര്‍ത്തി, പരേഡ് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിലും സാങ്കേതിക വളര്‍ച്ചയിലും ഇന്ത്യ ഏറെ മുന്നിലാണ്.അനുദിനം മുന്നേറുന്ന വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ലോകോ ത്തര നിലവാരത്തിലുള്ള പല കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ട വിദ്യാര്‍ഥികളെ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാകണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ജനാധിപത്യബോധവും മതേ തരത്വവും ഏവരും കാത്തുസൂക്ഷിക്കണം. സാമൂഹികനീതിയില്‍ അധിഷ്ഠിതമായി അരികു വത്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി സമത്വത്തോടെയും സാഹോദര്യത്തോടെയും മുന്നോ ട്ട്പോകുമെന്ന് പ്രതിജ്ഞാബദ്ധരാകണം. നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തണം. സ്വതന്ത്ര മായ ചിന്തകള്‍ക്ക് പ്രസക്തി ഉണ്ടാകണം. വ്യത്യസ്ത ഉപദേശീയതകളിലും മാതൃരാഷ്ട്രമെന്ന നിലയില്‍ ഏകമനസ്സോടെ നിലകൊള്ളണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി.
രാവിലെ ഒമ്പതിന് ഔദ്യോഗിക പരിപാടിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.സുധീര്‍ ജില്ലാ പൊലിസ് മേധാവി എ.അബ്ദുള്‍ റാഷി എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. പൊലിസ്, എക്സൈ സ്, വനം, സ്റ്റുഡന്റ് പൊലിസ്, കേരള ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്നിരക്ഷാസേന, എന്‍.സി.സി., സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയ 26 വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. കാണിക്കമാത, കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ബാന്‍ഡ് പ്ലറ്റൂണുകളും പങ്കെടുത്തു.
വാളയാര്‍ സി.ഐ. കെ.ഒ പ്രദീപ്, ഡി.എച്ച്.ക്യു ക്യാംപിലെ സബ് ഇന്‍സ്പെക്ടര്‍ റഫീക്ക് എന്നിവര്‍ പരേഡ് നയിച്ചു. മികച്ച പ്രകടനം നടത്തിയ പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമന്റോ സമ്മാനിച്ചു. ഡല്‍ഹി ആര് ഡി ക്യാമ്പ്, തല്‍സേന ക്യാമ്പ് എന്നിവയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരി ച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാ യിരുന്നു ആഘോഷം നടന്നത്.രമേശ് പിഷാരടി എം.എല്‍.എ., പാലക്കാട് നഗരസഭാ ചെയര്‍പേഴ്സ ണ് പി.സ്മിതേഷ്, എ.ഡി.എം. അബ്ദുള്‍ ലത്തീഫ്, പാലക്കാട് ആര്.ഡി.ഒ. കെ.ദേവകി, ഡെപ്യൂട്ടി കല ക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
