മണ്ണാര്‍ക്കാട്: എക്സൈസ് വകുപ്പ് നടത്തുന്ന ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ലഹരിക്കടത്തും, അനധികൃത മദ്യനിര്‍മാണം, ശേഖരണം വിതരണം എന്നിവയ്ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ജനജാഗ്രതാ സമി തി യോഗം ചേര്‍ന്നു. താലൂക്കിലെ അതിഥി തൊഴിലാളികള്‍ ജോലിചെയ്യുന്ന തൊഴിലിടങ്ങളി ലും , താമസ ക്യാമ്പുകളിലും തൊഴില്‍ വകുപ്പുമായി ചേര്‍ന്ന സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചു. വിദ്യാലയ പരിസരങ്ങളില്‍ എക്സൈസ് പരിശോധന ശക്തമാക്കും. താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതുശങ്കര് അധ്യക്ഷയായി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി ജോസഫ്, അശ്വതി, ബിന്ദു ചന്ദ്രന്, റുക്സൈനി സെയ്ദ്, തഹസില്‍ദാര്‍ അബ്ദുള്‍ റഹിമാന്‍ പോത്തുകാടന്, മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനൂപ്, മണ്ണാര്‍ക്കാട് റേഞ്ച് അസി. എക് സൈസ് ഇന്‍സ്പെക്ടര്‍ കെ.സി രൂപേഷ് എന്നിവര്‍ സംസാരിച്ചു.
