മണ്ണാര്‍ക്കാട്:വി.ബി.ജി. റാം.ജി പദ്ധതിയുടെ വെബ്സൈറ്റ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാ ക്കണമെന്ന് എം.ജി.എന്‍.ആര്.ഇ.ജി.എസ്. സ്റ്റാഫ് യൂണിയന് (എസ്.ടി.യു) പാലക്കാട് ജില്ലാ സമ്മേ ളനം ആവശ്യപ്പെട്ടു. പദ്ധതിയില്‍ നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തി വേണം പുതിയ സ്റ്റാഫ് പാറ്റേണ്‍ സൃഷ്ടിക്കേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു.പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നല്കുന്ന ജീവനക്കാരെ നിലനിര്‍ത്തുന്ന കാര്യത്തില്‍ മുസ്ലിം ലീഗ് കൂടെയുണ്ടാവുമെന്ന് അദ്ദേഹം പറ ഞ്ഞു.എസ്.ടി.യു.ജില്ലാ പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത് അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് കാസിം, എം.എസ്.യു. സംസ്ഥാന പ്രസിഡന്റ് എം.അലവിക്കുട്ടി, സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി കരീം കാസര്‍ഗോഡ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജുബ്ന, സംസ്ഥാന ട്രഷറര്‍ കെ.പി അഫ്ലഹ്, എസ്.ഇ.യു. ജില്ലാ പ്രസിഡന്റ് നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: പി.കെ.എം ശാഫി കരിമ്പുഴ (പ്രസിഡന്റ്), ഷഫീക്ക് കൊപ്പം, ഫഹദ് വല്ലപ്പുഴ, വൈ.റഹ്മത്ത്, എന്‍.സാബിത്ത്, സൈതലവി, സത്താര്‍, ജൂലി (വൈസ് പ്രസിഡന്റ്), നിസാമുദ്ധീന്‍ (ജനറല്‍ സെക്രട്ടറി), ഫവാസ്, മുസ്തഫ, ഷാര്‍ജ, സുഫിയാന്, സമീന നജുവ, ജംഷാദ്, ഷഹല (സെക്രട്ടറി), അനസ് (ട്രഷറര്‍).
