പാലക്കാട്: ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് ആഗസ്റ്റ് 20 മുതല്‍ 24 വരെ ഗുണനിലവാര പരിശോധന നടത്താന്‍ സൗകര്യ മൊരുക്കുന്നു. സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ക്ഷീരവികസന വകുപ്പിന്റെ ഗുണ നിയന്ത്രണ ലാബിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജ്ജീകരിക്കുക. ഓണക്കാലത്ത് പൊതു ജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരം ബോധ്യപ്പെടുന്നതിനും, ക്ഷീരകര്‍ഷകരുടെയും ക്ഷീരസംഘങ്ങളുടെയും പാല് സാമ്പിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ക്വാളിറ്റി കണ്ട്രോള് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505157.
