മണ്ണാർക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8323 പേര്‍ വീടുകളിലും 51 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒരാൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8377 പേര്‍ നിരീക്ഷണത്തി ലുണ്ട്.
പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പുറം രണ്ട് പട്ടാമ്പി സ്വദേശികളും രണ്ട് പനമണ്ണ സ്വദേശി കളും രണ്ട് തൃക്കടേരി സ്വദേശികളും ഓരോ മുതലമട, കുഴല്‍മന്ദം, കാരാകുറുശ്ശി, കൊല്ലങ്കോട് ആനമാറി, ആലത്തൂര്‍ കാവശ്ശേരി, മണ്ണ മ്പറ്റ, കൊടുമുണ്ട സ്വദേശികളും ഏഴു മാസം പ്രായമായ കുഞ്ഞുൾ പ്പടെ നാലു കൂറ്റനാട് പെരിങ്ങോട് സ്വദേശികളും ഒരു കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി സ്വദേശിനിയും ഓരോ മലപ്പുറം, തൃശൂര്‍ സ്വദേ ശികളും ഉള്‍പ്പെടെ 26 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീക രിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശിയും മാലി ദ്വീപില്‍ നിന്നെത്തിയ മങ്കര സ്വദേശിയും എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേ ണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാന ങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 5526 സാമ്പിളുകളില്‍ ഫലം വന്ന 4870 നെഗറ്റീവും 39 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 42,582 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 34,205 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7854 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847