പാലക്കാട്:കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാല ക്കാട് ജില്ലയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്ക ളാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.ശനിയാഴ്ച മാത്രം 19 കോവിഡ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്നും ജില്ലാ കലക്ടര്‍ ബാലമുരളി പറഞ്ഞു.

ലോക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ജില്ലയിലേക്ക് എത്തു ന്നുണ്ട്.ഇതില്‍ ഗര്‍ഭിണികളും വിദ്യാര്‍ഥികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരും ജോലിക്ക് പോയവരും പഠനം പൂര്‍ത്തിയാക്കിയ വരും എല്ലാം ഉള്‍പ്പെടുന്നു.ഇതുവരെ പാലക്കാട് ജില്ലയിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 9400 ഓളം ആളുകള്‍ വന്നിട്ടുണ്ട്. ഇതു വരെ സമൂഹ്യ വ്യാപനം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!