മണ്ണാര്‍ക്കാട്:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ ‘കേരള ലോട്ടറി ഓഫിഷ്യല്‍’പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു അറിയിച്ചു. ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ പൊതുജന ങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നറുക്കെടുപ്പി ന്റെ തത്സമയ സംപ്രേഷണം, സമ്മാനാര്‍ഹമായ നമ്പരുകള്‍, മറ്റ് ഔദ്യോഗിക വിവരങ്ങള്‍ എന്നിവ ആപ്പിലൂടെ ലഭ്യമാകും. ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തോ ടിക്കറ്റ് നമ്പര്‍ നേരിട്ട് നല്‍കിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് കേരള ലോട്ടറി ഒഫിഷ്യല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വ്യാജ ആപ്പുകളും അനധികൃത വെബ്സൈ റ്റുകളും ഒഴിവാക്കി ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
