പാലക്കാട്: കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാതല ഏകോപനയോഗം. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലും മറ്റ് ജലാശയങ്ങളിലും അതീവ ജാഗ്രത ആവശ്യമാണെന്നും, അധികൃതരുടെയും സംഘാടകരുടെയും മാര്‍ഗനിര്‍ദേശങ്ങ ള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.
ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണം. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, ജലാശയങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യം നിക്ഷേപിക്കുന്നത് തടയുക, ഹരിതചട്ടം സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പരിപാടി അവസാനിച്ച ഉടന്‍ ശുചീക രണം പൂര്‍ത്തിയാക്കുക തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കണം. ഭക്തജനങ്ങള്‍ പരമാവധി സ്റ്റീല്‍ അല്ലെങ്കില്‍ പുന:രുപയോഗിക്കാവുന്ന കുടിവെള്ള കുപ്പികള്‍ ഉപയോഗിക്കണമെന്നും, ഒറ്റത്ത വണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും പരമാവധി ഒഴിവാക്കണ മെന്നും യോഗം നിര്‍ദേശിച്ചു. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും മാലിന്യപരിപാലനം കാര്യക്ഷമമാക്കുന്നതിനും ആരോഗ്യം, പൊലിസ്, അഗ്നിരക്ഷാ സേന, തദ്ദേശസ്വയംഭരണം, ശുചിത്വമിഷന് എന്നിവയുടെ ഫലപ്രദമായ വകുപ്പുതല ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വിലയിരുത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അബ്ദുള്‍ ലത്തീഫ് അധ്യക്ഷയായി. ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി വരുണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.കെ ഹമീദ ജലീസ, ശുചിത്വമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ ഇ സി) എസ് ബെബറ്റോ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭാ സെക്രട്ടറി മാര്‍, ബലിതര്‍പ്പണ കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
