ബി.എഡ്. പ്രവേശനം 2026: ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ 2026 – 27 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ( ഹിയറിങ് ഇംപയർമെൻ്റ്, ഇന്റലക്ച്വൽ ഡിസെബിലിറ്റി ) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 10-ന് വൈകീട്ട് 05.00 മണി വരേയ്ക്ക് നീട്ടി. ഇത് വരെ രജിസ്റ്റർ ചെയ്യാത്തവർക്ക് എസ്.സി. / എസ്.ടി. – 605 രൂപ, മറ്റുള്ളവർ – 1150 രൂപ ലേറ്റ് ഫീയോടുകൂടി ലേറ്റ് രജിസ്ട്രേഷൻ ചെയ്യാം. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി അതത് കോളേജുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ http://admission.uoc.ac.in , ഫോണ് : 0494 2407016, 2660600.
പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ
കാലിക്കറ്റ് സർവകലാശാലയുടെ ജൂലൈ 2026 പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ സെപ്റ്റംബർ 09, 10 തീയതികളിൽ നടക്കും. കേന്ദ്രം : അതത് റിസർച്ച് കേന്ദ്രങ്ങൾ / സർവ കലാശാലാ പഠനവകുപ്പുകൾ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.ബി.എ. ( പാർട്ട് ടൈം ആന്റ് ഫുൾ ടൈം ), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ( CUCSS – 2016 സ്കീം – 2022, 2023 പ്രവേശനം, 2024 സ്കീം – 2024 പ്രവേശനം മുതൽ ) ജനുവരി 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 18 വരെയും 210 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 07 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CBCSS – UG – 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( SDE – CBCSS ) എം.എ. ഹിന്ദി ( 2021 പ്രവേശനം ) ഏപ്രിൽ 2025, ( 2022, 2023 പ്രവേശനം ) ഏപ്രിൽ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
