തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഏത് അടിയന്തര സാഹചര്യ വും നേരിടാന്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പൂര്‍ണ്ണ സജ്ജമാണെന്ന് തദ്ദേശസ്വയംഭര ണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. വിഷയം വിലയിരുത്തു ന്നതിനും അടിയന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുടെ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുക ള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലുടനീളം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സജ്ജമായി ഏകോപിപ്പിച്ചുവരി കയാണ്.
മഴക്കെടുതികള്‍ കാര്യക്ഷമമായി നേരിടുന്നതിന് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ സജ്ജമാക്കാനും ബന്ധപ്പെട്ട ഉദ്യോഗ സ്ഥരെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്താനും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി. വാര്‍ഡ് തലത്തിലുള്ള ദുരന്തനിവാരണ സമിതികളും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളും സജീവമാക്കി അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിരന്തര നിരീക്ഷണം ഉറപ്പാക്കു ന്നതാണ്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, തീരദേശ അപകടങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനും വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗികള്‍, കുട്ടികള്‍ തുടങ്ങിയ അപകടസാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മുന്‍കൂട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടിക ളും സ്വീകരിക്കും.
ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ കെട്ടിടങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി സജ്ജമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാം പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ശുചിമുറി, വെളിച്ചം, ഫാന്‍, അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയ തുക അടിയന്തരമായി വിനിയോഗിക്കാന്‍ പ്രിന് സിപ്പല് ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി.ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, ശുചിത്വം, ആരോഗ്യപ രിരക്ഷ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കൂടാതെ, വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഓടകള്‍, കലുങ്കുകള്‍, മഴവെള്ളച്ചാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കി അടിയന്തര ശുചീകരണം നടത്താനും അപകടകരമായ മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ള സ്രോത സ്സുകളുടെ ക്ലോറിനേഷനും വെള്ളപ്പൊക്കാനന്തര ശുചീകരണവും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സമയബന്ധിതമായി നടപ്പാക്കണം.
മഴക്കെടുതി നേരിടുന്നതില്‍ വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഉറപ്പുനല്‍കി. ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പൊലിസ്, കെ.എസ്.ഇ.ബി., ആരോഗ്യവകുപ്പ്, ജല അതോറിറ്റി തുടങ്ങിയ എല്ലാ വകുപ്പുകളുമായും ചേര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. രക്ഷാപ്രവ ര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഖഇആ, ബോട്ടുകള്‍, ജനറേറ്ററുകള്‍, പമ്പ് സെറ്റുകള്‍, ചെയിന്‍സോ കള്‍ തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യത പ്രാദേശികതലത്തില്‍ ഉറപ്പാക്കണം. കുടുംബശ്രീ, സന്ന ദ്ധ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍ എന്നിവരുടെ സേവനവും ദുരന്തനിവാരണ പ്രവര്‍ത്തന ങ്ങളില്‍ ഫലപ്രദമായി വിനിയോഗിക്കും.
ഓരോ തദ്ദേശ സ്ഥാപനവും മഴയുമായി ബന്ധപ്പെട്ട സ്ഥിതിവിവര റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ മുഖേന സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ഡയറ ക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവഹാനി, ആളുകളെ ഒഴിപ്പിക്കല്‍, ദുരിതാശ്വാസ ക്യാമ്പുകളു ടെ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടം തുടങ്ങിയ വിവരങ്ങള്‍ കാലതാമസം കൂടാതെ കൈമാറണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പു കള്‍ കര്‍ശനമായി പാലിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രതയോടെയും ഏകോപന ത്തോടെയും പ്രവര്‍ത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
