അലനല്ലൂര്‍:ശക്തമായ മഴയില്‍ വെള്ളിയാര്‍ പുഴയിലുണ്ടായ മലവെള്ളപാച്ചിലില്‍ അലനല്ലൂരിലെ കണ്ണംകുണ്ട് കോസ്വേയും വാക്കയില്‍ കടവ് പാലവും വെള്ളത്തില്‍ മുങ്ങി. ഇതോടെ അലനല്ലൂ ര്‍-എടത്തനാട്ടുകര റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുഴയില്‍ ഇത്രയും വലിയതോതില്‍ ജലനിരപ്പ് ഉയരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് കണ്ണംകുണ്ട് കോസ്വേയുടെ മുകളിലേക്ക് വെ ള്ളംകയറി തുടങ്ങിയത്. അരമണിക്കൂറിനകം പാലം പൂര്‍ണമായി വെള്ളത്തിനടിയിലായി. പുഴകരകവിഞ്ഞ് ഇരുവശങ്ങളിലെയും റോഡില്‍ നൂറുമീറ്ററോളം ഭാഗത്തേക്കും, പുളിഞ്ചോട് ഭാഗത്തെ കടകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം ഇരച്ചുകയറുകയും ചെയ്തു. ഈ മഴക്കാലത്ത് ഇത് രണ്ടാംതവണയാണ് ഉയരംകുറഞ്ഞ കോസ്വേ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നത്. കഴിഞ്ഞമാസം ജൂലായ് എട്ടിനുണ്ടായ ശക്തമായ മഴയിലും പാലം വെള്ളത്തിനടി യിലായിരുന്നു. അലനല്ലൂര്‍ ടൗണില്‍ നിന്നും എടത്തനാട്ടുകരയിലേക്കുള്ള പ്രധാന പാതയിലൂടെ യുള്ള ഗതാഗതമാണ് ഇതിലൂടെ തടസപ്പെടുന്നത്.
കൂടാതെ നാലുകണ്ടം ചിരട്ടക്കുളം റോഡില്‍ പുഴയ്ക്ക് കുറുകെയുള്ള വാക്കയില്‍കടവ് പാലവും വെള്ളത്തിനടിയിലായതോടെ ചെറുവാഹനങ്ങളിലെ യാത്രയും ദുസ്സഹമായി. പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ ചില ബൈക്കുകളുടെ സൈലന്സറിലേക്ക് വെള്ളം കയറി വാഹനം ഓഫാകുന്ന സ്ഥിതിയുമുണ്ടായി. ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്ക് ഉണ്ണ്യാ ല്‍ വഴി കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ടതായും വന്നു. കഴിഞ്ഞവര്ഷത്തിലൊന്നും വാക്ക യില്‍ കടവ് പാലത്തിലേക്ക് വെള്ളം കയറുന്നസ്ഥിതിയുണ്ടായിട്ടില്ല. കണ്ണംകുണ്ട് കോസ്വേയി ലേക്ക് വെള്ളം കയറിയാലും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാക്കയില്‍കടവ് പാലത്തിലൂടെയു ള്ള യാത്ര സാധാരണ തടസപ്പെടാറില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുഴയില്‍ നിന്നും വെള്ളം കയറി പാലത്തിലൂടെയുള്ള യാത്ര തടസപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.