മണ്ണാര്‍ക്കാട്:ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദ രലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി,സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ തന്നെ നടത്തണമെന്നും ആഘോഷങ്ങള്‍ പരിമിതപ്പെടു ത്തണമെന്നും ഖാസിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ടെയ്ന്റ്‌മെന്റ് സോണുകളിലൊഴികെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ശനിയാഴ്ച രാത്രി 9 മണി വരെ തുറക്കാം.ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.